ചരിത്രവും അഭിമാനവും അടയാളപ്പെടുത്തുന്ന പുതിയ റിയാൽ നോട്ട്; പുറത്തിറക്കി ഒമാൻ

പോളിമർ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന നോട്ടിൽ പ്രധാന ദേശീയ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന ചിത്രങ്ങളാണ് ആലേഖനം ചെയ്തിട്ടുള്ളത്

ചരിത്രവും അഭിമാനവും അടയാളപ്പെടുത്തുന്ന പുതിയ റിയാൽ നോട്ട്; പുറത്തിറക്കി ഒമാൻ
dot image

ഒമാനിൽ ചരിത്രവും അഭിമാനവും അടയാളപ്പെടുത്തുന്ന പുതിയ ഒരു റിയാൽ നോട്ട് ചരിത്രത്തിലെ തന്നെ ആദ്യത്തെ പോളിമർ ബാങ്ക് നോട്ട് ആയി പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അധികൃതർ അറിയിച്ചു. 2026 ജനുവരി 11 മുതൽ നോട്ട് പ്രചാരത്തിലാകും. ഒമാനിൽ നിലവിൽ പ്രചാരത്തിലുള്ള കോട്ടൻ ബേസ് ബാങ്ക് നോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദൃഢവും നൂതന സുരക്ഷാ സവിശേഷതകളും ഈ നോട്ടിന്റെ പ്രത്യേകതയാണ്.

പോളിമർ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന നോട്ടിൽ പ്രധാന ദേശീയ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന ചിത്രങ്ങളാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഒരു വശത്ത് ഒമാൻ ബൊട്ടാണിക് ഗാർഡനും മറുവശത്ത് സയ്യിദ് താരിഖ് ബിൻ തൈമൂർ സാംസ്കാരിക സമുച്ചയവും ഉണ്ട്. 145 മില്ലിമീറ്റർ നീളവും 76 മില്ലിമീറ്റർ വീതിയുമുള്ളതാണ് ഈ നോട്ട്, കൂടാതെ കറൻസിയിൽ ആലേഖനം ചെയ്ത ദുക്കം തുറമുഖവും എണ്ണ ശുദ്ധീകരണശാലയും ഒമാന്റെ അന്തർദേശീയമായ വ്യാപാര ബന്ധങ്ങളെയും പ്രതിഫലിപ്പിക്കുന്നതുമാണ്.

ബാങ്കുകൾക്ക് പുറമേ, ജനുവരി 11 മുതൽ റൂവി, സലാല, സൊഹാർ എന്നിവിടങ്ങളിലെ സെൻട്രൽ ബാങ്ക് ഓഫ് ഒമാനിലെ കറൻസി എക്സ്ചേഞ്ച് കൗണ്ടറുകൾ വഴിയും ഓപ്പറ ഗാലേറിയയിൽ ഒമാൻ പോസ്റ്റ്ന്റെ വിൽപ്പന കൗണ്ടർ വഴിയും സ്മാരക നോട്ടുകൾ വിൽക്കുമെന്നും കേന്ദ്ര ബാങ്ക് പ്രതിനിധികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

Content Highlights: Oman launches polymer commemorative banknote

dot image
To advertise here,contact us
dot image