അല്‍ ബുസൈദ് രാജവംശത്തിന്റെ 280-ാം വാര്‍ഷികം; സ്വർണത്തിലും വെള്ളിയിലും പുതിയ നാണയങ്ങൾ ഇറക്കി ഒമാൻ

ഉയര്‍ന്ന നിലവാരമുള്ള സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് നാണയങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്

അല്‍ ബുസൈദ് രാജവംശത്തിന്റെ 280-ാം വാര്‍ഷികം; സ്വർണത്തിലും വെള്ളിയിലും പുതിയ നാണയങ്ങൾ ഇറക്കി ഒമാൻ
dot image

ഒമാനില്‍ അല്‍ ബുസൈദ് രാജവംശത്തിന്റെ 280-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ നാണയങ്ങള്‍ പുറത്തിറക്കി. സ്വര്‍ണത്തിലും വെള്ളിയിലുമുള്ള രണ്ട് സ്മാരക നാണയങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ പുറത്തിറക്കിയത്. അല്‍ ബുസൈദ് ഭരണാധികാരികളുടെ ശക്തമായ നേതൃത്വവും നവോത്ഥാനം കെട്ടിപ്പടുക്കുന്നതിലും അവര്‍ വഹിച്ച പങ്കും രാഷ്ട്രീയ സ്ഥിരതയുടെ ആഴവും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ നാണയങ്ങളെന്ന് അധികൃതര്‍ പറഞ്ഞു.

‌മുന്‍വശത്ത് ഒമാന്‍ ഭാരധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്, സുല്‍ത്താന്റെ തുഗ്ര, അല്‍ ആലം കൊട്ടാരം, ജലാലി, മിറാനി കോട്ടകള്‍ എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പരമ്പരാഗത ഒമാനി കപ്പല്‍, സോഹര്‍ കോട്ട, അല്‍ ബുസൈദ് രാജവംശത്തിലെ ഇമാമുകളുടെയും സുല്‍ത്താന്മാരുടെയും പേരുകള്‍ തുടങ്ങിയവയാണ് മറുവശത്തുള്ളത്.

ഉയര്‍ന്ന നിലവാരമുള്ള സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് നാണയങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. സ്വര്‍ണനാണയത്തിന്റെ ഏറ്റവും കുറഞ്ഞ മൂല്യം 7,935 റിയാലാണ്. വെള്ളി നാണയത്തിന് 134 റിയാലും മൂല്യമുണ്ട്.

Content Highlights: Commemorative Coins Issued to Mark the 280th Anniversary of Al Busaid Dynasty

dot image
To advertise here,contact us
dot image