കെട്ടിടങ്ങൾക്ക് ഏകീകൃത ദേശീയ കോഡ് വരുന്നു; നടപടിയുമായി ഒമാൻ

രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക

കെട്ടിടങ്ങൾക്ക് ഏകീകൃത ദേശീയ കോഡ് വരുന്നു; നടപടിയുമായി ഒമാൻ
dot image

ഒമാനിലെ കെട്ടിടങ്ങളില്‍ ഏകീകൃത ദേശീയ കോഡ് നടപ്പിലാക്കാനുള്ള നടപടിയുമായി ഹൗസിങ് ആന്റ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം. കെട്ടിട നിര്‍മാണ മേഖലയില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2028ല്‍ പദ്ധതിക്ക് തുടക്കം കുറിക്കും. ഒമാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കെട്ടിടങ്ങളില്‍ ഏകീകൃത ദേശീയ കോഡ് നടപ്പിലാക്കുന്നത്.

നിര്‍മാണ മേഖലയില്‍ ഗുണനിലവാരം ഉറപ്പാക്കുന്നതിലും രാജ്യത്തുടനീളം സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിമുമുള്ള സുപ്രധാന ചുവടുവെയപ്പായാണ് ഇതിനെ വിലയിരുത്തുന്നത്. എഞ്ചിനീയറിംഗ് മാനദണ്ഡങ്ങള്‍ ഏകീകരിക്കുക, സുരക്ഷ വര്‍ദ്ധിപ്പിക്കുക, നിര്‍മാണ ചെലവ് വര്‍ദ്ധിപ്പിക്കാതെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഏകീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹൗസിങ് ആന്റ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയത്തിലെ എഞ്ചിനീയര്‍ അല്‍ബാലുഷി വ്യക്തമാക്കി.

2030ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടം 2028ല്‍ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് ആരംഭിക്കും. പിന്നാലെ ഇത് എല്ലാ ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കും. ഒമാന്റെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് കോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ നിര്‍മ്മാണങ്ങള്‍ക്ക് മാത്രമാണ് കോഡ് ബാധകമാകുകെയന്ന് ഹൗസിങ് ആന്റ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം അറിയിച്ചു.

Content Highlights: Universal home address across Oman soon

dot image
To advertise here,contact us
dot image