ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം, രണ്ട് പേർക്ക് പരിക്കേറ്റു

അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു

ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം, രണ്ട് പേർക്ക് പരിക്കേറ്റു
dot image

ഒമാനിലെ ദുഖമിലുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശികളായ എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെയായിരുന്നു അപകടം ‌നടന്നത്. മത്സ്യബന്ധനത്തിന് ശേഷം മടങ്ങുകയായിരുന്ന ബം​ഗ്ലാദേശ് സ്വദേശികളുടെ വാഹനം പ്രദേശത്ത് മീൻ നിറച്ച കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. എട്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഒമാനിലെ ബംഗ്ലാദേശ് എംബസിയിലെ ലേബർ സെക്രട്ടറി അസദുൽ ഹഖ് സ്ഥിരീകരിച്ചു.

അപകടത്തിൽ മരിച്ച എല്ലാവരും ബംഗ്ലാദേശിലെ ചാറ്റോഗ്രാം മേഖലയിൽ നിന്നുള്ളവരാണ്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾക്ക് ശേഷം ബംഗ്ലാദേശിലേക്ക് അയയ്ക്കും. അതിനിടെ അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയിൽ റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Content Highlights: 8 Bangladeshis killed in Oman road mishap

dot image
To advertise here,contact us
dot image