
സാഫ് അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പ് 2025ൽ ഭൂട്ടാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഞായറാഴ്ച തിംഫുവിലിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഭൂട്ടാനെ എതിരില്ലാത്ത 8 ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ഇന്ത്യയുടെ അനുഷ്ക കുമാരി ഹാട്രിക് നേടി തിളങ്ങി.
53’, 61’, 73’ മിനിറ്റികളിലാണ് അനുഷ്ക കുമാരി ഗോളുകൾ കണ്ടെത്തിയത്. അഭിസ്ത ബസ്നെറ്റ് (23’, 89’) രണ്ട് ഗോളുകൾ നേടിയപ്പോൾ പേൾ ഫെർണാണ്ടസ് (71’), ദിവ്യാനി ലിൻഡ (77’), വലൈന ഫെർണാണ്ടസ് (90+2’) എന്നിവരും ഓരോ ഗോൾ നേടി.
ഈ വിജയത്തോടെ ഒൻപത് പോയിൻ്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ഇന്ത്യ തങ്ങളുടെ മികച്ച പ്രകടനം തുടരുകയാണ്. 17 ഗോളുകൾ നേടിയ ഇന്ത്യൻ പെൺപട ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.
Content Highlights: Anushka Kumari scores hat-trick as India U17 women thrash Bhutan 8-0 in SAFF Championship