

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കണ്ണൂർ ഉളിയിൽ കൂവേരി ഫിദാസ് ഹൗസിൽ മുഹമ്മദ് കാസിം ആണ് ഒമാനിലെ ആദമിൽ വെച്ച് നിര്യാതനായത്. പരേതനായ കുഞ്ഞിമമ്മുവിന്റെയും സാറുവിന്റെയും മകനാണ്.
ആദമിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ മസ്‌കത്ത് കെഎംസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
നസീമയാണ് ഭാര്യ. അജ്നാസ്, മിസ്രിയ, ഫിദ എന്നിവരാണ് മക്കൾ. മുഹമ്മദ് കാസിമിന്റെ അപ്രതീക്ഷിത വേർപാടിൽ പ്രവാസി സമൂഹവും സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
Content Highlights: A Malayali expatriate from Kannur passed away in Oman following a heart attack. The incident has saddened relatives, friends, and the expatriate community, with arrangements underway to repatriate the body.