

ഒമാൻ ഖസബിന് മുകളിലൂടെ നീങ്ങിയ ഡ്രോൺ സുരക്ഷ അധികൃതർ വെടിവെച്ചിട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിന് മുകളിലൂടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോൺ ആണ് ഒമാനി സുരക്ഷ അധികൃതർ വെടിവെച്ചിട്ടത്. വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ആളില്ലാ ആകാശ വാഹനം തടഞ്ഞുനിർത്തി താഴെയിറക്കിയെങ്കിലും മനുഷ്യർക്കോ ഭൗതിക നഷ്ടങ്ങൾക്കോ യാതൊരുവിധ നാശനഷ്ടങ്ങളും ഉണ്ടായില്ല. സുൽത്താനേറ്റിന്റെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ എല്ലാ മേഖലകളിലും ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Oman security forces opened fire on a drone flying over Muscat, authorities confirm. The incident was managed without casualties.