പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി എയർ ഒമാൻ; വിമാന ടിക്കറ്റുകൾക്ക് 20 ശതമാനം വരെ കിഴിവ്

ഗ്ലോബല്‍ ഫ്‌ളാഷ് സെയിലിന്റെ ഭാഗമായി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മികച്ച ഓഫറുകള്‍ നല്‍കാനൊരുങ്ങി ഒമാന്‍ എയര്‍

dot image

ഗ്ലോബല്‍ ഫ്‌ളാഷ് സെയിലിന്റെ ഭാഗമായി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മികച്ച ഓഫറുകള്‍ നല്‍കാനൊരുങ്ങി ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍. ഇക്കണോമിക് ക്ലാസ് ടിക്കറ്റ് നിരക്കുകളില്‍ 20 ശതമാനം വരെ ഓഫറാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഒമാന്‍-കോഴിക്കോട് 30 റിയാല്‍, കൊച്ചിയിലേക്ക് 35 റിയാല്‍, തിരുവനന്തപുരത്തേക്ക് 42 റിയാല്‍ എന്നിങ്ങനെയാണ് എയര്‍ ഒമാനിലെ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.

ജൂലൈ രണ്ട് വരെയാണ് ഫ്‌ളാഷ് സെയില്‍ ഓഫറുകള്‍ നടക്കുന്നത്. സെപ്തംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 15 വരെയാണ് യാത്രാ കലാവധി. കേരളത്തിലേത് കൂടാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും ഓഫറുകള്‍ ലഭ്യമാണ്. മുംബൈ, ചെന്നൈ, ഡല്‍ഹി, ഗോവ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് 25ഉം, ലക്‌നോവിലേക്ക് 45 റിയാലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

എയർ ഇന്ത്യാ എക്സ്പ്രസിനെ ആശ്രയിക്കുന്ന സാധാരണക്കാരായ മലയാളികളുൾപ്പെടെയുള്ളവർക്ക് ഒമാൻ എയറിന്റെ ഗ്ലോബൽ ഫ്ലാഷ് സെയിൽ അനുഗ്രഹമാകും. അതേസമയം ഓൺ ടൈം പെർഫോമൻസ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനമാണ് ഒമാൻ എയറിനുള്ളത്. കൃത്യനിഷ്ഠ പാലിക്കുന്ന വിമാനമെന്ന ഖ്യാതി നിലനിർത്തുന്നതിലും ഒമാൻ എയർ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്. യാത്രക്കാർക്ക് തടസ്സമില്ലാത്തതും വിശ്വസനീയവുമായ യാത്ര അനുഭവം സമ്മാനിക്കുന്നിലും ഒമാൻ എയറിന്റെ സേവനമികവ് പ്രശംസനീയമാണ്.

Content Highlight; Oman Air Launches Flash Sale for Kerala

dot image
To advertise here,contact us
dot image