ഒമാനിൽ ഇനി മുന്തിരിക്കാലം; വ്യത്യസ്ത ഇനങ്ങളുമായി ഒരു മുന്തിരി ഫെസ്റ്റ്

ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് മുന്തിരി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചത്

dot image

മുന്തിരി ഫെസ്റ്റിന് തുടക്കം കുറിച്ച് ഒമാന്‍. ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് മുന്തിരി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ചത്. ഒമാനിലെ ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള സംയോജനത്തിന്റെ അടയാളമാണ് ഈ ഫെസ്റ്റ് എന്ന് വടക്കന്‍ ശര്‍ഖിയ ഗവര്‍ണര്‍ മഹ്‌മൂദ് ബിന്‍ യഹ്‌യ അല്‍ ദഹ്‌ലി പറഞ്ഞു. 2023ലെ ആദ്യ പതിപ്പില്‍ നിന്നും മുന്തിരി കൃഷിയുടെ വ്യാപ്തി എട്ട് ഏക്കറില്‍ നിന്നും 27 ഏക്കറായി ഉയര്‍ന്നിട്ടുണ്ട്.

100 ഏക്കറില്‍ കൂടി മുന്തിരി കൃഷി നടത്തി മുഴുവന്‍ പ്രോജക്ട് 127 ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് ഗവണ്‍മെന്റിന്റെ തീരുമാനമെന്ന് വൃത്തങ്ങള്‍ അറിയിച്ചു, ഇതിലൂടെ പ്രതിവര്‍ഷ മുന്തിരി ഉല്‍പ്പാദനം 635 ടണ്ണിലേക്ക് ഉയരും എന്നാണ് പ്രതീക്ഷ. പ്രാദേശിക, അന്താരാഷ്ട്ര തലത്തില്‍ മത്സരശേഷി വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ നിലവാരമുള്ള മുന്തിരി ഇനങ്ങള്‍ കൂടി കൃഷി ചെയ്യുമെന്ന് വിദഗ്ധര്‍ അറിയിച്ചു.

ആധുനിക ജലസേചന രീതികള്‍, ജൈവ വളപ്രയോഗം, പുതിയ വിപണന തന്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെട്ട വിജയകരമായ മുന്തിരി കൃഷിയെക്കുറിച്ച് കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു. പുതിയ മുന്തിരി ഇനങ്ങള്‍, സംസ്‌കരിച്ച മുന്തിരി ഉല്‍പ്പന്നങ്ങള്‍, ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍, തുടങ്ങിയവ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.

പ്രാദേശിക കൃഷിയെ പിന്തുണക്കുക, മുന്തിരി കൃഷി പ്രോത്സാഹിപ്പിക്കുക, യുവാക്കളുടെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മുന്തിരി ഫെസ്റ്റിവലിൻ്റെ ലക്ഷ്യം. കൃഷി, മത്സ്യബന്ധനം, ജലവിഭവ മ ന്ത്രാലയവുമായി സഹകരിച്ച് വടക്കൻ ശർഖിയ ഗവർണറുടെ ഓഫിസ് സംഘടിപ്പിക്കുന്ന മുന്തിരി ഉത്സവം ഒമാൻ കാർഷിക ഭൂപ്രകൃതിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. സുൽത്താനേറ്റിൽ ഏറ്റവും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നതും വാണിജ്യപരമായി പ്രതീക്ഷ നൽകുന്നതുമായ ഫലവിളകളിലൊന്നാണ് മുന്തിരി.

ഒമാനി മുന്തിരിയുടെ വിപണനം, അവയുടെ സാമ്പത്തികശേഷിയെക്കുറിച്ച് അവബോധം വളർത്തൽ, മു ന്തിരി കൃഷിയെ ഒരു ലാഭകരമായ ബിസിനസായി കാണാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കൽ എന്നിവക്ക് ഈ പരിപാടി അവസരം നൽകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടി നൂതനാശയങ്ങ ൾ പ്രദർശിപ്പിക്കുകയും പ്രാദേശിക കർഷകരുടെ വിജയഗാഥകൾ ഉയർത്തിക്കാട്ടുകയും സാങ്കേതിക പരി ജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യും മേഖലയുടെ സാധ്യതകളെക്കുറിച്ചുള്ള സമൂഹ അ വബോധം പ്രോത്സാഹിപ്പിക്കുക. മുന്തിരി കൃഷി മേഖലകൾ വികസിപ്പിക്കുക, വരും വർഷങ്ങളിൽ വാർഷി ക ഉൽപാദനം മെച്ചപ്പെടുത്തുക എന്നിവയും സംഘാടകർ പ്രതീക്ഷിക്കുന്നു സ്വകാര്യ മേഖലയുടെ പങ്കാ ളിത്തം ആകർഷിക്കുക, കാർഷിക അസോസിയേഷനുകളുമായി ഏകോപിപ്പിച്ച് കരാർ കൃഷി എന്ന ആശ യം വികസിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യം.

Content Highlight; Northeast Grape Festival Kicks Off in Oman

dot image
To advertise here,contact us
dot image