സൗദി പൗരന്മാര്‍ക്ക് ചൈനയിലേക്ക് ഇനി ഫ്രീ വിസയില്‍ പോകാം

ചൈന വിസ നിയമത്തില്‍ സമൂല മാറ്റം പ്രഖ്യാപിച്ചു

dot image

വിസയില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ചൈന. ഇതോടെ ചൈനയുടെ വിസ നിയമത്തില്‍ സമൂലമായ മാറ്റമാണ് വന്നിരിക്കുന്നത്. 2026 ജൂണ്‍ മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. 2018 ല്‍ യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് ചൈന ഓണ്‍ അറൈവല്‍ വിസ നല്‍കിയിരുന്നു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുഴുവന്‍ (Cooperation Council for the Arab States of the Gulf ) ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. ആദ്യ എന്‍ട്രിയില്‍ 30 ദിവസം മാത്രമാണ് ചൈനയില്‍ തങ്ങാനാവുക. സ്ഥലം സന്ദര്‍ശിക്കല്‍, ഹ്രസ്വകാല ബിസിനസ്, ബന്ധുമിത്രാദികളെ സന്ദര്‍ശിക്കല്‍ എന്നീ ആവശ്യങ്ങള്‍ക്കായി അനുവദിക്കുന്ന ഓണ്‍ അറൈവല്‍ വിസയാണെങ്കില്‍ 30 ദിവസത്തിനകം രാജ്യം വിടണം.

ഇനി 30 ദിവസത്തില്‍ കൂടുതല്‍ ചൈനയില്‍ നില്‍ക്കണമെങ്കില്‍ പഴയതുപോലെ വിസ നേടേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഒരു മാസത്തിലധികം ചൈനയില്‍ നില്‍ക്കേണ്ടതായുള്ള ബിസിനസ് ആവശ്യങ്ങള്‍ ഉള്ളവര്‍ക്കും വിസ പഴയ രീതിയില്‍ തുടരും. നിലവില്‍ സൗദി പൗരന്മാര്‍ക്ക് ചൈനയിലേക്ക് വിസ ലഭിക്കാന്‍ മറ്റ് രാജ്യക്കാരെപോലെ അപേക്ഷിക്കുകയും കാത്തിരിക്കേണ്ടി വരികയും വേണം.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലെ പോലെ അത്ര കഠിനമല്ല ചൈനയിലേക്കുളള വിസ നടപടികള്‍. 10 മണിക്കൂറോളം യാത്രയുള്ള ചൈനയിലേക്ക് സീസണ്‍ അല്ലാത്ത സമയത്ത് 800 സൗദി റിയാല്‍ മുതല്‍ ടിക്കറ്റ് ലഭ്യമാണ്. മലയാളികള്‍ ഉള്‍പ്പടെയുള്ള ചൈനയിലേക്കുളള യാത്രികരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ളത്.

Content Highlights :Saudi citizens can now travel to China visa-free. China announces radical change in visa law

dot image
To advertise here,contact us
dot image