

കുവൈറ്റിലെ പ്രധാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി കസ്റ്റംസ് വിഭാഗം. തിരക്ക് കൂടിയ സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണം വിലയിരുന്നതിന്റെ ഭാഗമായാണ് പരിശോധന. സുരക്ഷയില്‍ വീട്ട് വീഴ്ചയില്ലാതെ യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി.
ചെറിയ പെരുന്നാളിന്റെ ഭാഗമായുള്ള അവധി ദിനങ്ങളില്‍ യാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി മേഖലകളില്‍ പരിശോധന ശക്തമാക്കിയത്. രാജ്യത്തെ പ്രധാന അതിര്‍ത്തികളായ അല്‍-സല്‍മി, അല്‍-അബ്ദാലി എന്നിവിടങ്ങളില്‍ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ യൂസഫ് അല്‍-നുവൈഫ് നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. കസ്റ്റംസ് നടപടിക്രമങ്ങള്‍, യാത്രക്കാരുടെയും ചരക്ക് വാഹനങ്ങളുടെയും നീക്കം എന്നിവയും വിശദമായി പരിശോധിച്ചു.
ചരക്ക് നീക്കം വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ലെയിന്‍ സംവിധാനവും കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ പരിശോധിച്ചു. സുരക്ഷാ നടപടികള്‍ ഉറപ്പാക്കിക്കൊണ്ട് യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അല്‍-അബ്ദാലി അതിര്‍ത്തി ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലും കസ്റ്റംസ് സംഘം പരിശോധന നടത്തി. അന്വേഷണ-ഗവേഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സാലിഹ് അല്‍-ഒമറര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യേഗസ്ഥരും പരിശോധനയുടെ ഭാഗമായി. അവധി ദിനങ്ങളില്‍ അധിക ജോലി ഭാരം നേരിടുമ്പോഴും ഉദ്യോഗസ്ഥര്‍ കാട്ടുന്ന അര്‍പ്പണബോധത്തെ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ അഭിനന്ദിച്ചു.
Content Highlights: Kuwait Customs has intensified inspections at major border points to ensure stronger security arrangements. The move aims to enhance monitoring of goods and travelers, prevent illegal activities, and enforce regulations more strictly. Authorities are focusing on strengthening border control systems as part of broader security measures.