വ്യാപാര ക്രമക്കേടുകൾ തടയുക ലക്ഷ്യം; നടപടികൾ ശക്തമാക്കി കുവൈറ്റ്

വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ബൂദായിയുടെയും അല്‍-സിദ്ദിഖ് എമര്‍ജന്‍സി ടീമിന്റെയും നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പരിശോധന.

വ്യാപാര ക്രമക്കേടുകൾ തടയുക ലക്ഷ്യം; നടപടികൾ ശക്തമാക്കി കുവൈറ്റ്
dot image

കുവൈറ്റിലെ വിപണികളില്‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുന്നതിനും വ്യാപാര ക്രമക്കേടുകള്‍ തടയുന്നതിനുമായി വാണിജ്യ-വ്യവസായ മന്ത്രാലയം പരിശോധന ശക്തമാക്കി. നിയമ ലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ബൂദായിയുടെയും അല്‍-സിദ്ദിഖ് എമര്‍ജന്‍സി ടീമിന്റെയും നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു പരിശോധന.

സര്‍ക്കാര്‍ നിശ്ചയിച്ച വില നിയന്ത്രണ ചട്ടങ്ങള്‍ പാലിക്കാത്തത് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍വോയ്‌സ് നല്‍കാന്‍ വിസമ്മതിക്കുന്നത് വരെയുള്ള ഗുരുതരമായ വീഴ്ചകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. കൃത്യമായ അനുമതിയില്ലാതെ പ്രമോഷണല്‍ ഓഫറുകള്‍ നടത്തുക, മെനുവില്‍ ഉത്പ്പന്നത്തിന്റെ ഇനവും ഗുണനിലവാരവും വ്യക്തമാക്കാതിരിക്കുക, ഉത്പ്പന്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുക തുടങ്ങിയവയും നടപടിക്ക് കാരണമായി.

Content Highlights: Kuwait has intensified measures to curb trade violations and ensure market discipline, aiming to protect consumers and maintain fair business practices.

dot image
To advertise here,contact us
dot image