ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം തുടരുന്നു; ശക്തമായി പ്രതിരോധിച്ച് ​രാജ്യങ്ങൾ

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണവും നാശനഷ്ടങ്ങളുടെ തോതും വലിയ തോതില്‍ കുറഞ്ഞു. എങ്കിലും ഒറ്റപ്പെട്ട ആക്രമണം ഇപ്പോഴും തുടരുകയാണ് ഇറാന്‍.

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം തുടരുന്നു; ശക്തമായി പ്രതിരോധിച്ച് ​രാജ്യങ്ങൾ
dot image

ഇറാന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ജിസിസി രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രണമം കുറഞ്ഞെങ്കിലും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇന്ന് മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളും നേരിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണവും നാശനഷ്ടങ്ങളുടെ തോതും വലിയ തോതില്‍ കുറഞ്ഞു. എങ്കിലും ഒറ്റപ്പെട്ട ആക്രമണം ഇപ്പോഴും തുടരുകയാണ് ഇറാന്‍. യുഎഇ ലക്ഷ്യമാക്കി ഇന്നും ഇറാന്‍ ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചു. ഇന്ന് മാത്രം മൂന്ന് ബാലിസ്റ്റിക് മിസൈലുകളും എട്ട് ഡ്രോണുകളുമാണ് യുഎഇയുടെ പ്രതിരോധ സംവിധാനം നേരിട്ടത്. ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 341 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളുമാണ് യുഎഇയെ ലക്ഷ്യമാക്കി ഇറാന്‍ അയച്ചത്. 1,748 ഡ്രോണുകളെയും യുഎഇ ഡിഫന്‍സ് സിസ്റ്റം നേരിട്ടു.

ഇറാന്റെ ആക്രമണങ്ങളില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പാകിസ്താന്‍, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആറ് പ്രവാസികളും രണ്ട് സുരക്ഷാ സേന അംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരുടെ എണ്ണം 160 ആണ്. ഇന്ത്യ, യുഎഇ, ഈജിപ്ത്, സുഡാന്‍, എത്യോപ്യ, ഫിലിപ്പീന്‍സ്, പാകിസ്താന്‍, ഇറാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അസര്‍ബൈജാന്‍, യെമന്‍, ഉഗാണ്ട എന്നീ രാജ്യങ്ങള്‍ക്ക് പുറമെ എറിത്രിയ, ലെബനന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, കൊമോറോസ്, തുര്‍ക്കി, ഇറാഖ്, നേപ്പാള്‍, നൈജീരിയ, ഒമാന്‍, ജോര്‍ദാന്‍, പലസ്തീന്‍, ഘാന, ഇന്തോനേഷ്യ, സ്വീഡന്‍, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും പരിക്ക് പറ്റി.

ഇറാന്റെ ഏത് ആക്രമണത്തെയും നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇക്ക് പുറമെ ബഹ്‌റൈന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നേരെയും ഇന്നും ഇറാന്റെ ആക്രമണമുണ്ടായി. എന്നാല്‍ ഇറാന്റെ എല്ലാ അക്രമണങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിയുന്നുണ്ട്.

Content Highlights: Iran’s attacks on Gulf countries continue to escalate, prompting strong defensive responses from nations in the region. Authorities have intensified security measures and activated defence systems to counter threats. The situation has heightened tensions across the Middle East, raising concerns over regional stability and potential further escalation.

dot image
To advertise here,contact us
dot image