മലയാള സിനിമയുടെ സിംഹാസനം മോഹൻലാലിന് തന്നെ സ്വന്തം; ഏഴ് പുതിയ സിനിമകൾ പ്രഖ്യാപിച്ചു

ഇക്കഴിഞ്ഞ മാസങ്ങളിലായി മോഹന്‍ലാല്‍ പ്രഖ്യാപിച്ച സിനിമകളെല്ലാം ചേര്‍ത്തുള്ള ഒരു പോസ്റ്റാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്

മലയാള സിനിമയുടെ സിംഹാസനം മോഹൻലാലിന് തന്നെ സ്വന്തം; ഏഴ് പുതിയ സിനിമകൾ പ്രഖ്യാപിച്ചു
dot image

മോഹൻലാൽ നായകനായി അണിയറയിൽ ഒരുപിടി വമ്പൻ സിനിമകളാണ് ഒരുങ്ങുന്നത്. വ്യത്യസ്തമായ ഴോണറുകളിൽ, വ്യത്യസ്തരായ സംവിധായകർക്കൊപ്പം മോഹൻലാൽ കൈകോർത്ത് വരുമ്പോൾ മലയാളം സിനിമാ ഇൻഡ്‌സ്ട്രിക്കും പ്രേക്ഷകർക്കൊപ്പം സന്തോഷിക്കാൻ ഏറെയുണ്ടാകുമെന്ന് ഉറപ്പാണ്.

ഇക്കഴിഞ്ഞ മാസങ്ങളിലായി പ്രഖ്യാപിച്ച വിവിധ സിനിമകളെല്ലാം ചേർത്ത് മോഹൻലാൽ തന്നെ താൻ നായകനായി എത്തുന്ന ഏഴ് സിനിമകളുടെ വിവരങ്ങളും ഒരുമിച്ച് പങ്കുവെച്ചിരിക്കുകയാണ്. യുവ സംവിധായകരും പരിചയസമ്പന്നരായവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവർക്കൊപ്പമാണ് മോഹൻലാലിന്റെ സിനിമകൾ വരുന്നത്.

പ്രിയദർശനും സത്യൻ അന്തിക്കാടിനുമൊപ്പം മോഹൻലാൽ എത്തുമ്പോൾ മലയാളികളുടെ പ്രിയപ്പെട്ട കോംബോയുടെ ആഘോഷമായിരിക്കും സ്‌ക്രീനിൽ പ്രേക്ഷകർ കാത്തിരിക്കുക. ദൃശ്യം പോലൊരു ഫ്രാഞ്ചൈസിയിലൂടെ ബോക്‌സ് ഓഫീസിൽ മലയാള സിനിമയുടെ റേഞ്ച് തന്നെ മാറ്റിയ ജീത്തു ജോസഫിനൊപ്പം മോഹൻലാൽ വീണ്ടുമെത്തുമ്പോഴും പ്രതീക്ഷകൾ ഏറെയാണ്.

മറ്റുള്ള നാല് സംവിധായകരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പുത്തൻ കഥ പറച്ചിൽ രീതികളുമായി സിനിമാപ്രേമികൾക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ചവരാണ്. അനൂപ് സത്യൻ, വിഷ്ണു മോഹൻ, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ് എന്നിവർക്കൊപ്പം ആദ്യമായി നായകനായി മോഹൻലാൽ എത്തുമ്പോൾ സർപ്രൈസിനായി കാത്തിരിക്കുകയാണ് ഏവരും.

അതേസമയം, മകൾ വിസ്മയ ആദ്യമായി നായികയായി എത്തിയ തുടക്കത്തിൽ കാമിയോ റോളിൽ എത്തിയ ശേഷം മോഹൻലാലിന്റെ മറ്റൊരു അതിഥി വേഷവും ഇപ്പോൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഓണം റിലീസായി എത്തുന്ന പൃഥ്വിരാജിന്റെ ഖലീഫയിലാണ് നടന്റെ കാമിയോ വേഷം.

ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ മമ്പറയ്ക്കൽ അഹമ്മദാലി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുക. ജയിലർ 2വിലെ മാത്യു ആണ് മോഹൻലാലിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു കാമിയോ.

ഡിസംബറിൽ തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്ന അതിമനോഹരമാണ് മോഹൻലാലിന്റെ റിലീസിന് കാത്തിരിക്കുന്ന ചിത്രം. തുടരുമിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും കൈകോർക്കുന്ന ചിത്രമാണിത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Content Highlights: Mohanlal announces 7 new movies with 7 directors

dot image
To advertise here,contact us
dot image