ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

ജോലിക്കിടെ പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ജയകുമാർ ബോധരഹിതനായി വീഴുകയായിരുന്നു.

ആലപ്പുഴ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
dot image

കുവൈത്തിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം ആലപ്പുഴ സ്വദേശി അന്തരിച്ചു. ആലപ്പുഴ പ്രയാർ വടക്ക് ശ്രീമംഗലം സ്വദേശി ജയകുമാർ (50) ആണ് മരിച്ചത്. ജോലിക്കിടെ പെട്ടെന്നുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ജയകുമാർ ബോധരഹിതനായി വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി കുവൈത്തിലെ ഒരു പ്രമുഖ ഓയിൽ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ കുവൈത്തിൽ പുരോഗമിച്ചുവരികയാണ്. ഭാര്യ: സുഷമ, മക്കൾ, ശ്രീജ, ശ്രീലക്ഷ്മി, മരുമക്കൾ: എസ്. വിഷ്ണു, വിഷ്ണു.

Content Highlights: Alappuzha native passes away due to heart attack in Kuwait

dot image
To advertise here,contact us
dot image