തമിഴ് ബോക്സ് ഓഫീസിനെ രക്ഷിക്കാൻ വിജയ് തന്നെ വേണം, റീ റിലീസിന് ഒരുങ്ങി തെരി; കേരളത്തിൽ എത്തിക്കുന്നത് മോഹൻലാൽ

റിലീസ് ചെയ്ത സമയത്ത് ആഗോള ബോക്സ് ഓഫിസിൽ നിന്നും 158 കോടി രൂപയായിരുന്നു ചിത്രം കളക്ഷൻ നേടിയിരുന്നത്

തമിഴ് ബോക്സ് ഓഫീസിനെ രക്ഷിക്കാൻ വിജയ് തന്നെ വേണം, റീ റിലീസിന് ഒരുങ്ങി തെരി; കേരളത്തിൽ എത്തിക്കുന്നത് മോഹൻലാൽ
dot image

കേരളത്തിൽ ഉൾപ്പടെ തെന്നിന്ത‍്യ‍യിൽ ഒരുപാട് ആരാധകരുള്ള നടനാണ് വിജയ്. കേരളത്തിൽ വിജയ് ചിത്രം പുറത്തിറങ്ങിയാൽ നല്ല രീതിയിൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടാറുണ്ട്. അടുത്തിടെയാണ് പല ഹിറ്റ് വിജയ് സിനിമകളും റീ റിലീസ് ചെയ്യുകയും വമ്പൻ ഹിറ്റുകളായി മാറുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു വിജയ് ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്.

അറ്റ്ലീ ഒരുക്കിയ വിജയ് ചിത്രം തെരി ആണ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്നത്. ഫെബ്രുവരി 20ന് ആണ് ചിത്രം റീ റിലീസ് പ്രഖ‍്യാപിച്ചിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി 10 വർഷം പൂർത്തിയാകുമ്പോഴാണ് വീണ്ടും തിയേറ്ററിൽ റിലീസാവുന്നത്. റിലീസ് ചെയ്ത സമയത്ത് ആഗോള ബോക്സ് ഓഫിസിൽ നിന്നും 158 കോടി രൂപയായിരുന്നു ചിത്രം കളക്ഷൻ നേടിയിരുന്നത്. സാമന്ത, എമി ജാക്സൺ, രാധിക ശരത്കുമാർ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ മുഖ‍്യ വേഷം അവതരിപ്പിച്ചിട്ടുള്ള മറ്റു താരങ്ങൾ. മോഹൻലാലിന്റെ ആശിർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യാൻ ഒരുങ്ങുന്നത്. സിംഹളയിലും അസമീസിലും തെരി റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ 'ബേബി ജോൺ' എന്ന പേരിലിറങ്ങിയ ചിത്രത്തിൽ കീർത്തി സുരേഷ് ആയിരുന്നു വരുൺ ധവാന്റെ നായിക.

അതേസമയം, മറ്റൊരു വിജയ് ചിത്രമായ ഗില്ലിയും വീണ്ടും റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വീണ്ടും റീ റിലീസ് ചെയ്യുകയാണെന്നാണ് പുതിയ അപ്‌ഡേറ്റ്. ചിത്രം റീ റിലീസിനെത്തിക്കുന്ന ശക്തി ഫിലിം ഫാക്ടറി ആണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ഫെബ്രുവരി 20 നാണ് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ആദ്യം റീ റിലീസ് ചെയ്തപ്പോൾ 33 കോടി ആയിരുന്നു സിനിമ ആഗോള തലത്തിൽ നേടിയത്. ഈ വരവിൽ ആ നേട്ടത്തെ സിനിമയ്ക്ക് മറികടക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുടെ താരത്തിന്‍റെ ചിത്രമാണെങ്കിലും നിര്‍മ്മാതാക്കളുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് പോയി ബോക്സ് ഓഫീസില്‍ ചിത്രം.

വന്‍ സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം വിജയ്‍യുടെ താരമൂല്യത്തെയും പ്രതിഫലത്തെയും ഒരുപോലെ ഉയര്‍ത്തി. 8 കോടി ബജറ്റിലെത്തിയ ചിത്രം വിജയ്‍യുടെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവുമാണ്. ധരണി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ തൃഷ ആയിരുന്നു നായിക. പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തി.

Content Highlights: Thalapathy Vijay's Theri re-release in Kerala distribution by Lalettan's Aashirvad Cinemas

dot image
To advertise here,contact us
dot image