

ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടിയ വിദേശികളിൽ നിന്നുള്ള വരുമാന വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. 2023 മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിൽ ആകെ 3,987,988 ദീനാറാണ് വിദേശികളിൽ നിന്ന് ഈടാക്കിയത്. ഇതിൽ ഭൂരിഭാഗവും (3,518,787 ദീനാർ) സർക്കാർ ആശുപത്രികളിൽ നിന്നുള്ള വരുമാനമാണ്. പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിൽ നിന്ന് 2023 മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ 469,201 ദീനാർ ഫീസായി ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.
Content Highlights: Expatriates spent crores in Bahrain for treatment; Ministry of Health releases figures