

ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ അവസാനനിമിഷം ട്രെയിന്‍ ടിക്കറ്റ് കിട്ടുന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ അന്തിമ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും നിങ്ങള്‍ക്ക് ബെര്‍ത്ത് കിട്ടാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. ഈ മാര്‍ഗം ഉപയോഗിച്ച് ഏതൊക്കെ സീറ്റുകളാണ് ക്ലെയിം ചെയ്യാതെ കിടക്കുന്നതെന്ന് അറിയാന്‍ സാധിക്കും.

ട്രെയിന്‍ യാത്രയുടെ അന്തിമ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും പുറപ്പെടുന്നതിന് ഏകദേശം 4 മണിക്കൂര്‍ മുന്‍പ് ഒഴിവുളള ബെര്‍ത്തുകള്‍ കണ്ടെത്താന്‍ ഈ മാര്‍ഗ്ഗം നിങ്ങളെ സഹായിക്കും. ബുക്ക് ചെയ്യാനോ ക്ലെയിം ചെയ്യാനോ കഴിയുന്ന സീറ്റുകളാണ് ഇവ.


ഈ സീറ്റുകള്‍ എപ്പോഴും ഭാഗീക ഒഴിവുകളാണ്. അതായത് ചില സ്‌റ്റേഷനുകളില്‍ മാത്രമേ അവ ഒഴിവുണ്ടാകൂ. (ഉദാഹരണത്തിന് സ്‌റ്റേഷന്‍ എ മുതല്‍ ബി വരെ ഒഴിഞ്ഞു കിടക്കുന്നു. പക്ഷേ അതിന് ശേഷം റിസര്‍വ്വ് ചെയ്തിരിക്കുന്നു). ബുക്ക് ചെയ്യുന്നതിന് മുന്‍പ് എപ്പോഴും സീറ്റിന്റെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്.
Content Highlights :There is a way to help you get a berth even after the final chart of ticket booking is prepared.