'സ്മിത്തിന് ലോകകപ്പിൽ സംഭവിച്ച നല്ല കാര്യം എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് ആയിരുന്നു'; ട്രോളി ഐസ്‌ലൻഡ്

2026 ടി20 ലോകകപ്പിൽ ഓസീസ് ടീം സൂപ്പർ എട്ട് കാണാതെ പുറത്തായതിനുപിന്നാലെയാണ് ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്തെത്തിയത്

'സ്മിത്തിന് ലോകകപ്പിൽ സംഭവിച്ച നല്ല കാര്യം എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് ആയിരുന്നു'; ട്രോളി ഐസ്‌ലൻഡ്
dot image

ഓസ്ട്രേലിയൻ‌ ക്രിക്കറ്റ് ടീമിനെ ട്രോളി ഐസ്‌ലൻഡ് ക്രിക്കറ്റ്. 2026 ടി20 ലോകകപ്പിൽ ഓസീസ് ടീം സൂപ്പർ എട്ട് കാണാതെ പുറത്തായിരുന്നു. ഇതിനുപിന്നാലെയാണ് ഓസ്‌ട്രേലിയയ്ക്കെതിരെ ട്രോളുമായി ഐസ്‌ലൻഡ് ക്രിക്കറ്റ് രംഗത്തെത്തിയത്. ഓസ്‌ട്രേലിയയുടെ സൂപ്പർ താരം സ്റ്റീവ് സ്മിത്തിനെയാണ് ഐസ്‌ലൻഡ് ക്രിക്കറ്റ് ട്രോളിലെ ഇരയാക്കിയത്.

'ടി20 ലോകകപ്പിൽ സ്റ്റീവ് സ്മിത്തിന് സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നത് എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിങ് ആയിരുന്നു. ഞങ്ങളായിരുന്നെങ്കിൽ അദ്ദേഹത്തെ നന്നായി നോക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിക്കുകയും ജീവിതകാലം മുഴുവൻ സൗജന്യ ക്യാഷ് ഓൺ ഡെലിവറി സേവനം നൽകുകയും ചെയ്യുമായിരുന്നു. ചിലപ്പോഴൊക്കെ നിങ്ങൾ നിങ്ങളുടെ മികച്ച സമ്പാദ്യം മറക്കാറുണ്ട്', എന്നാണ് ഐസ്‌ലൻഡ് എക്സിൽ കുറിച്ചു.

ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾക്ക് മുൻപ് സ്റ്റീവ് സ്മിത്തിനെ ഓസ്‌ട്രേലിയൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. പരിക്കേറ്റ ജോഷ് ഹേസൽവുഡിന് പകരക്കാരനായാണ് സ്റ്റീവ് സ്മിത്തിനെ ടീമിൽ ഉൾപ്പെടുത്തിയത്. ജയം അനിവാര്യമായിരുന്ന ഈ മത്സരത്തിൽ താരത്തെ കളത്തിലിറക്കും എന്നാണ് ആരാധകരും പ്രതീക്ഷിച്ചത്. പക്ഷേ അദ്ദേഹത്തെ പ്ലേയിങ് ഇലവനിൽ ഓസീസ് ഉൾപ്പെടുത്തിയില്ല.

മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പരാജയം വഴങ്ങിയ ഓസ്ട്രേലിയ പിന്നീട് ടി20 ലോകകപ്പിൽ ​ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തു. ലോകകപ്പിൽ കഴിഞ്ഞ ദിവസം അയര്‍ലന്‍ഡും സിംബാബ്‌വെയും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഓസ്ട്രേലിയ പുറത്തായത്. പിന്നാലെ സിംബാബ്‌വെ സൂപ്പർ എട്ടിന് യോ​ഗ്യത നേടുകയും ചെയ്തു.

Content Highlights: Iceland Cricket Mocks Steve Smith, After Australia's T20 World Cup 2026 Cup Exit

dot image
To advertise here,contact us
dot image