ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ നീക്കം ചെയ്യും; നടപടിയുമായി കുവൈത്ത്

പുതിയ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് ഇനി മുതല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ കര്‍ശനമായ അനുമതിയും ട്രാഫിക് പഠന റിപ്പോര്‍ട്ടും നിര്‍ബന്ധമാണ്

ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾ നീക്കം ചെയ്യും; നടപടിയുമായി കുവൈത്ത്
dot image

കുവൈത്തിലെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ നീക്കം ചെയ്യാന്‍ നടപടിയുമായി ഭരണകൂടം. കുവൈത്ത് മുൻസിപ്പല്‍ കൗണ്‍സില്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂള്‍ ഉടമകള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി 2028 വരെ സമയം അനുവദിക്കും.

പാര്‍പ്പിട മേഖലകളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് മൂലമുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും താമസക്കാരുടെ സ്വര്യ ജീവിതത്തിന് തടസമാകുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ നീക്കം. 2027-2028 അധ്യയന വര്‍ഷം അവസാനിക്കുന്നതോടെ റസിഡന്‍ഷ്യല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കി പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം. മുനിസിപ്പല്‍ കാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് അല്‍ മിഷാരി ഇതിന് അംഗീകാരവും നല്‍കിയിട്ടുണ്ട്.

പുതിയ സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് ഇനി മുതല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ കര്‍ശനമായ അനുമതിയും ട്രാഫിക് പഠന റിപ്പോര്‍ട്ടും നിര്‍ബന്ധമാണ്. സ്‌കൂള്‍ ഉടമകള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിനായി 2028 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ പരിഷ്‌കാരം കുവൈത്തിലെ നഗരാസൂത്രണ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും താമസസ്ഥലങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് അധികൃതര്‍ വിലയിരുത്തുന്നത്.

സ്‌കൂളുകള്‍ മാറുന്നതോടെ നിക്ഷേപ മേഖലകളില്‍ പുതിയ വിദ്യാഭ്യാസ സമുച്ചയങ്ങള്‍ക്കായി ഡിമാന്‍ഡ് വര്‍ധിമെന്നും ഇത് വിപണിയില്‍ ചലനമുണ്ടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്‌കൂളുടെ മാറ്റം ഈ മേഖലകളിലെ വീടുകളുടെയും ഭൂമിയുടെയും മൂല്യത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധരും ചൂണ്ടികാട്ടുന്നു.

Content Highlights: Kuwait has decided to remove private schools currently operating in residential areas. The move is aimed at regulating urban planning and reducing congestion in densely populated neighborhoods. Authorities said the action will be implemented as part of broader measures to organize educational institutions and improve residential living conditions.

dot image
To advertise here,contact us
dot image