ജനവാസ മേഖലകളിൽ നിന്ന് തൊഴിലാളികളെ മാറ്റി പാർപ്പിക്കാൻ കുവൈത്ത്; ലേബർ സിറ്റികൾ സ്ഥാപിക്കും

രാജ്യത്തെ താമസ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജനവാസ മേഖലകളിലെ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി

ജനവാസ മേഖലകളിൽ നിന്ന് തൊഴിലാളികളെ മാറ്റി പാർപ്പിക്കാൻ കുവൈത്ത്; ലേബർ സിറ്റികൾ സ്ഥാപിക്കും
dot image

കുവൈത്തില്‍ റസിഡന്‍ഷ്യല്‍ മേഖലകളില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നു. ഇതിന് പകരമായി അത്യാധുനിക സൗകര്യങ്ങളോടെയുളള ലേബര്‍ സിറ്റികള്‍ സ്ഥാപിക്കാനാണ് തീരുമാനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അല്‍-സബാഹ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജ്യത്തെ താമസ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ജനവാസ മേഖലകളിലെ തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ജലീബ് അല്‍-ഷുയൂഖ്, ഖൈതാന്‍ തുടങ്ങിയ മേഖലകളിലെ തൊഴിലാളികളായാകും ആദ്യഘട്ടത്തില്‍ പുതിയ നഗരങ്ങളിലേക്ക് മാറ്റുക. തൊഴിലാളികളുടെ പുനരധിവാസത്തിനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലേബര്‍ സിറ്റികള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.

അമീര്‍ ശൈഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇതിനുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവിലുള്ള ലേബര്‍ ക്യാമ്പുകള്‍ അവയുടെ പരമാവധി ശേഷിയില്‍ എത്തിയതായി സര്‍ക്കാര്‍ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ തൊഴിലാളികളെ ഒഴിവാക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി കൂടിയാണ് തീരുമാനം.

Content Highlights: Kuwait has announced plans to relocate workers from residential areas and house them in newly established labour cities. The move aims to reduce congestion in populated neighbourhoods and improve urban management. Authorities said the decision is part of broader infrastructure and housing reforms to better regulate worker accommodation across the country.

dot image
To advertise here,contact us
dot image