ബിഷ്ണോയി അല്ല, സുന്ദറിന് പകരം വേണ്ടിയിരുന്നത് ആ താരം; ആകാശ് ചോപ്ര

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഇന്നലെ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്.

ബിഷ്ണോയി അല്ല, സുന്ദറിന് പകരം വേണ്ടിയിരുന്നത് ആ താരം; ആകാശ് ചോപ്ര
dot image

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ ഇന്നലെ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ തിലക് വർമയ്ക്ക് പകരക്കാരനായി ശ്രേയസിനെ തിരഞ്ഞെടുത്തപ്പോൾ, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ലെഗ് സ്പിന്നർ രവി ബിഷ്നോയിയെ ടീമിൽ ഉൾപ്പെടുത്തി.

അതിൽ പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയെ ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. രവി ബിഷ്ണോയ് ആയിരുന്നില്ല സുന്ദറിന് പറ്റിയ പകരക്കാരനെന്നും ഡല്‍ഹിയുടെ ഓള്‍ റൗണ്ടറായ വിപ്രജ് നിഗമിനെയായിരുന്നു സെലക്ടർമാര്‍ ടീമിലെടുക്കേണ്ടിയിരുന്നതെന്നും ആകാശ് ചോപ്ര എക്സ് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ ഐപിഎല്ലില്‍ ലക്നൗവിനായി കളിച്ച ബിഷ്ണോയിക്ക് 11 മത്സരങ്ങളില്‍ 10.84 ഇക്കോണമിയില്‍ 9 വിക്കറ്റ് മാത്രമാണ് വീഴ്ത്താനായിരുന്നത്. ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റിലും മികവ് പുലർത്താൻ ബിഷ്‌ണോയിക്കായിട്ടില്ല.

അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി അരങ്ങേറിയ 21കാരനായ വിപ്രജ് നിഗമാകട്ടെ 32.36 ശരാശരിയില്‍ 11 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ബാറ്റിംഗില്‍ 20.08 ശരാശരിയിലും 180 സ്ട്രൈക്ക് റേറ്റിലും ബാറ്റ് ചെയ്യാനും വിപ്രജ് നിഗമിനായി.

കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബൗളിംഗില്‍ ഏഴ് കളികളില്‍ 7.35 ഇക്കോണമിയില്‍ 13 വിക്കറ്റുകള്‍ സ്വന്തമാക്കിയ വിപ്രജ് നിഗം വിജയ് ഹസാരെ ട്രോഫിയില്‍ 5.80 ഇക്കോണമിയില്‍ 15 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Content Highlights: not ravi bishnoi, vipraj nigam is ideal choice for washington sundar replacement; aakash chopra

dot image
To advertise here,contact us
dot image