എന്തൊരു കുതിപ്പാണ്! 22-ാം ദിവസവും ഹൗസ്ഫുൾ അതും കേരളത്തിലല്ല; ഞെട്ടിക്കുന്ന ബുക്കിങ്ങുമായി സർവ്വം മായ

സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്

എന്തൊരു കുതിപ്പാണ്! 22-ാം ദിവസവും ഹൗസ്ഫുൾ അതും കേരളത്തിലല്ല; ഞെട്ടിക്കുന്ന ബുക്കിങ്ങുമായി സർവ്വം മായ
dot image

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ വിജയമാണ് തിയേറ്ററിൽ നിന്നും നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ സിനിമ ഇതിനോടകം 100 കോടി പിന്നിട്ടുകഴിഞ്ഞു. കേരളത്തിലും വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കുന്നത്. പുറത്തിറങ്ങി 22 ദിവസങ്ങൾ കഴിയുമ്പോഴും കളക്ഷനിൽ മുന്നിൽ നിൽക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവടങ്ങളിൽ സിനിമയ്ക്ക് ലഭിച്ച അഡ്വാൻസ് ബുക്കിങ്ങിന്റെ റിപ്പോർട്ടുകൾ ആണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലും 22-ാം ദിവസവും സിനിമ നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. ഇനിയും സിനിമ വലിയ കളക്ഷൻ നേടുമെന്നാണ് ട്രാക്കർമാരുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ആഗോള കളക്ഷൻ 131 കോടി കടന്നിരിക്കുകയാണ്. സിനിമ ഉടൻ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്.

കോടികള്‍ കൊയ്ത് മുന്നേറുന്നതിനൊപ്പം മലയാള സിനിമയില്‍ ബോക്‌സ് ഓഫീസ് പട്ടികയിലും ചിത്രം സ്ഥാനം മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ടോപ് 10ലേക്ക് ഇടം നേടിയ ചിത്രം ഇപ്പോള്‍ ഒമ്പതാം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്. 132 കോടിയാണ് സിനിമയുടെ നിലവിലെ കളക്ഷന്‍. ഇതോടെ മോഹന്‍ലാലിന്റെ ലൂസിഫര്‍ പട്ടികയില്‍ നിന്ന് പുറത്താവുകയും പ്രേമലു പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

പുറത്തിറങ്ങി വെറും പത്ത് ദിവസം കൊണ്ടാണ് സർവ്വം മായ 100 കോടി നേടിയത്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.

Content Highlights: Nivin pauly film sarvam maya 22nd day shocking booking trends

dot image
To advertise here,contact us
dot image