ഷെയ്ഖ് സായിദ് പുഷ്പമേളയ്ക്ക് തുടക്കമായി; ഫെസ്റ്റിവൽ ഈ മാസം 30 വരെ

റെക്കോര്‍ഡ് തകര്‍ക്കുന്ന ഈ കലാസൃഷ്ടിക്ക് പൂക്കള്‍ ക്രമീകരിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങളില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ പങ്കെടുക്കും

ഷെയ്ഖ് സായിദ് പുഷ്പമേളയ്ക്ക് തുടക്കമായി; ഫെസ്റ്റിവൽ ഈ മാസം 30 വരെ
dot image

അബുദബിയിലെ അല്‍വത്ബയില്‍ പുരോഗമിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ആട്‌സ് ആന്റ് ഫ്‌ളവേഴ്‌സ് ഫെസ്റ്റിവലിന് തുടക്കമായി. പുഷ്പമേളയുടെ രണ്ടാം പതിപ്പാണ് ഇത്തവണത്തേത്. ഈ മാസം 30 വരെ നീണ്ടു നില്‍ക്കുന്നതാണ് കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന പുഷ്പമേള.

കഴിഞ്ഞ വര്‍ഷത്തെ ഉദ്ഘാടന പരിപാടിയെയും അനുബന്ധ പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ ആട്‌സ് ആന്റ് ഫ്‌ളവേഴ്‌സ് ഫെസ്റ്റിവല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കലയെയും പ്രകൃതി സൗന്ദര്യത്തെയും സമന്വയിപ്പിക്കുന്ന സവിശേഷ അനുഭവം ഫെസ്റ്റിവല്‍ പ്രധാനം ചെയ്യുന്നു. എല്ലാ പ്രയാത്തിലുമുള്ള ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നതാണ് ഇവിടുത്തെ കാഴ്ചകള്‍. ലോകത്തിലെ ഏറ്റവും വലിയ പുഷ്പാലങ്കാരത്തിന്റെ നിര്‍മാണവും ഇതില്‍ ഉള്‍പ്പെടുന്നു.

റെക്കോര്‍ഡ് തകര്‍ക്കുന്ന ഈ കലാസൃഷ്ടിക്ക് പൂക്കള്‍ ക്രമീകരിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങളില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ പങ്കെടുക്കും. ഇതിന് പുറമെ യുഎഇയുടെ പൈതൃകവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്ന ചുവര്‍ചിത്രവും ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറാക്കും. യുഎഇയിലെ ഒരു കൂട്ടം കലാകാരന്മാരുടെ നേതൃത്വത്തിലാകും വ്യത്യസ്തമാര്‍ന്ന ചുവര്‍ ചിത്രം ഒരുക്കുക. സന്ദര്‍കര്‍ക്ക് വിവിധതരം പൂക്കളും ചെടികളും വാങ്ങാനായി പ്രത്യേക ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.

പൂകൃഷിയിലെ മികച്ച ക്രിയേറ്റീവ് പ്രാക്ടീസ്, പൂക്കളിലെ മികച്ച ഉത്പ്പന്നം, മരുഭൂമിയിലെ പൂന്തോട്ട രൂപകല്‍പ്പന, മനോഹരമായ ഹോം ഫ്ളവര്‍ ഗാര്‍ഡന്‍, ഏറ്റവും മികച്ച ഫ്ളവര്‍ ഫാം, മികച്ച ഫോട്ടോ എന്നിവയുള്‍പ്പടെ വിവിധ മത്സരങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. തത്സമയ ഷോകള്‍, വര്‍ക്ക് ഷോപ്പുകള്‍, കുടുംബങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സംവേദനാത്മക പരിപാടി എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമാണ്. പ്രാദേശിക ഉത്പ്പനങ്ങളെയും ദേശീയ ഫാമുകളെയും പിന്തുണയ്ക്കുക, കാര്‍ഷിക, സാമ്പത്തിക രംഗത്ത് എമിറാത്തി പൂക്കളുടെ സാനിധ്യം ശക്തിപ്പെടുത്തുക, പുതിയ വിപണന അവസരങ്ങളും പങ്കാളിത്തങ്ങളും സൃഷ്ടിക്കുക എന്നിവയും ഫെസ്റ്റിവലിന്റെ ലക്ഷ്യമാണ്.

Content Highlights: The Sheikh Zayed Flower Festival has officially begun, attracting visitors with a wide display of floral arrangements and themed exhibits. Organisers confirmed that the festival will continue until the 30th of this month. The event is expected to draw large crowds and serve as a major cultural and tourism attraction in the region.

dot image
To advertise here,contact us
dot image