വൈഭവ് മിന്നിക്കുമോ?; പകരം വീട്ടാൻ കടുവകൾ; അണ്ടർ 19 ലോകകപ്പിൽ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം

അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

വൈഭവ് മിന്നിക്കുമോ?; പകരം വീട്ടാൻ കടുവകൾ; അണ്ടർ 19 ലോകകപ്പിൽ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം
dot image

അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സിംബാബ്‌വെയിലെ ബുലവായോ ഗ്രൗണ്ടില്‍ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക.

ആദ്യ മത്സരത്തില്‍ അമേരിക്കയുടെ കുഞ്ഞൻ സ്കോറിന് മുന്നില്‍ ഒന്ന് വിറച്ചുവെങ്കിലും ഇന്ത്യ ജയിച്ചു കയറിയിരുന്നു. ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിന്‍റെ ആദ്യ മത്സരം കൂടിയാണിത്. ആദ്യ മത്സരത്തിൽ തിളങ്ങാതിരിക്കുന്ന വൈഭവിന്റെ ഒരു വെടിക്കെട്ട് ഇന്നിങ്‌സാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ഇന്ന് ഇറങ്ങുമോ എന്നതും ആരാധകർ ആകാംഷയോടെ നോക്കി കാണുന്നു.

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധങ്ങളിൽ വിള്ളൽ വീണ സമയത്ത് കൂടിയാണ് ഈ മത്സരം എന്നതും ശ്രദ്ധേയമാണ്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം വഷളായത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് സര്‍ക്കാര്‍ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം നിര്‍ത്തിവെക്കുകയും അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് മത്സരവേദി മാറ്റണണെമെന്ന് ഐസിസിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട മുന്‍ താരം തമീം ഇക്ബാലിനെ ക്രിക്കറ്റ് ബോർഡ് ഡയറക്ടറായ നസ്മുള്‍ ഇസ്ലാം ഇന്ത്യ ഏജന്‍റെന്ന് വിളിച്ച് അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കളിക്കാര്‍ ബഹിഷ്കരിച്ചിരുന്നു. നസ്മുള്‍ ഇസ്ലാമിനെ ഒടുവിൽഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു.

Content Highlights: under 19 worldcup; india vs bangladesh, vaibhav suryavanshi hopes

dot image
To advertise here,contact us
dot image