പരാതികൾ ഒക്കെ അവസാനിക്കും, ബോക്സ് ഓഫീസ് തൂഫാനാകും; പ്രഭാസിന്റെ 'സ്പിരിറ്റ്' റിലീസ് ഡേറ്റ് പുറത്ത്

ഒരു പൊലീസ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്

പരാതികൾ ഒക്കെ അവസാനിക്കും, ബോക്സ് ഓഫീസ് തൂഫാനാകും; പ്രഭാസിന്റെ 'സ്പിരിറ്റ്' റിലീസ് ഡേറ്റ് പുറത്ത്
dot image

അർജുൻ റെഡ്‌ഡി, അനിമൽ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമുണ്ടാക്കിയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വാങ്ക. ഈ സിനിമകൾക്ക് ശേഷം പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്‌ഡി ഒരുക്കുന്ന സിനിമയാണ് സ്പിരിറ്റ്. ഒരു പൊലീസ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വലിയ വരവേൽപ്പാണ് പോസ്റ്ററിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്.

spirit prabhas

2027 മാർച്ച് 5 ന് ചിത്രം പുറത്തിറങ്ങും. സ്പിരിറ്റിൽ നിന്നും ബോളിവുഡ് നായിക ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന വാർത്ത ഏറെ ചർച്ചാവിഷയം ആയിരുന്നു. സ്പിരിറ്റിൽ ഭാഗമാകുന്നതിന് നിരവധി ഡിമാന്റുകളാണ് ദീപിക പദുകോൺ മുന്നോട്ടുവച്ചതെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സംവിധായകന്‍ തന്നെയാണ് അവരെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ദീപികയ്ക്ക് പകരം തൃപ്തി ഡിമ്രിയാണ് ചിത്രത്തിൽ നായികയാവുന്നത്. വിവേക് ഒബ്‌റോയ്, പ്രകാശ് രാജ് എന്നിവർ സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. ചിത്രത്തിനായി സന്ദീപ് കൊറിയയിൽ നിന്നും യു എസ്സിൽ നിന്നുമുള്ള അഭിനേതാക്കൾക്കായി തെരച്ചിൽ നടത്തുന്നെന്നും വമ്പൻ ആക്ഷൻ സീനുകൾ ആണ് സിനിമയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നുമാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്റ്റണ്ട് സീനുകൾ സ്വയം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. ഇതിനായി പ്രത്യേക ട്രെയിനിങ്ങും നടൻ എടുക്കുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർ ഏറ്റെടുത്തിരുന്നു. കയ്യിൽ ഒരു കുപ്പിയുമായി നിൽക്കുന്ന പ്രഭാസും മുന്നിൽ സിഗരറ്റ് കത്തിച്ചുകൊടുക്കുന്ന തൃപ്തി ഡിമ്രിയെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. സംവിധായകന്റെ തന്നെ മുൻ ചിത്രമായ അനിമലിലെ രൺബീർ കപൂറിന്റെ ലുക്കിനോട് സാമ്യം ഉള്ളതാണ് പ്രഭാസിന്റെ ലുക്ക് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.

Content Highlights: Sandeep reddy vanga-prabhas film spirit release date announced

dot image
To advertise here,contact us
dot image