നിയമ വിരുദ്ധമായി വ്യാജ ഭക്ഷണശാല നടത്തിയ 12 പേരെ അറസ്റ്റ് ചെയ്ത് കുവൈത്ത്

നിയമപരമായ ലൈസന്‍സുകളോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഭക്ഷണ സാധനങ്ങള്‍ നിര്‍മിച്ചിരുന്നത്

നിയമ വിരുദ്ധമായി വ്യാജ ഭക്ഷണശാല നടത്തിയ 12 പേരെ അറസ്റ്റ് ചെയ്ത് കുവൈത്ത്
dot image

കുവൈത്തില്‍ നിയമ വിരുദ്ധമായി വ്യാജ ഭക്ഷണശാല നടത്തിയിരുന്ന 12 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ജലീബ് അല്‍ ഷുയൂഖില്‍ ഒരു വീടിനുള്ളിലാണ് വ്യാജ ഭക്ഷണ നിര്‍മാണ ശാലയും സംഭരണശാലയും പ്രവര്‍ത്തിച്ചിരുന്നത്. കുട്ടികള്‍ക്കുള്ള ഭക്ഷണസാധനങ്ങളാണ് ഇവിടെ നിര്‍മിച്ചിരുന്നത്. അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമപരമായ ലൈസന്‍സുകളോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ഭക്ഷണ സാധനങ്ങള്‍ നിര്‍മിച്ചിരുന്നത്. ഇവിടെ നിര്‍മിക്കുന്ന ഭക്ഷണ സാധനങ്ങള്‍ രാജ്യത്തെ പ്രമുഖ സഹകരണ സംഘങ്ങളില്‍ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ലക്ഷ്യം. ലെസന്‍സുള്ള മറ്റു സ്ഥലങ്ങളിലാണ് ഉത്പ്പാദനം നടക്കുന്നതെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വീടിനുള്ളിലെ പ്രവര്‍ത്തനം. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ തുടരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Content Highlights: Kuwait has arrested 12 individuals for running fake food outlets illegally. Authorities said the establishments were operating without proper licenses and violated food safety regulations. The action is part of ongoing efforts to curb food-related fraud and ensure public health and legal compliance in the country.

dot image
To advertise here,contact us
dot image