ബാക്ടീരിയയുടെ സാന്നിധ്യം; നെസ്ലെയുടെ ഒരു ഉത്പ്പന്നം കൂടി യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചു

കുട്ടികളില്‍ ഛര്‍ദി, വയറുവേദന, ഓക്കാനം എന്നിവക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂട്ടിക്കാട്ടി

ബാക്ടീരിയയുടെ സാന്നിധ്യം; നെസ്ലെയുടെ ഒരു ഉത്പ്പന്നം കൂടി യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചു
dot image

ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നെസ്ലെയുടെ ഒരു ഉത്പ്പന്നം കൂടി യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട എസ്- 26 എ.ആര്‍ എന്ന ഉത്പ്പന്നത്തിന്റെ മൂന്ന് ബാച്ചുകളാണ് പിന്‍വലിച്ചത്. ഉത്പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച അസംസകൃത വസ്തുക്കളില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയനിതെ തുടര്‍ന്നാണ് നടപടിയെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.

ഈ ബാക്ടീരിയ സിറിയുലൈഡ് എന്ന വിഷാംശം ഉത്പ്പാദിപ്പിക്കാന്‍ സാധ്യതയുള്ളതണ്. കുട്ടികളില്‍ ഛര്‍ദി, വയറുവേദന, ഓക്കാനം എന്നിവക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂട്ടിക്കാട്ടി. എന്നാല്‍ യുഎഇയില്‍ ഇതുവരെ ഇത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബാക്ടീരയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തെയും നെസ്ലെയുടെ ഏതാനും ഉത്പ്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

Content Highlights: Authorities in the UAE have withdrawn another Nestle product from the market after detecting bacterial presence. The action was taken as part of food safety inspections to protect consumers. Officials advised the public to follow updates and comply with recall instructions issued for the affected product.

dot image
To advertise here,contact us
dot image