
കുവൈത്തിലെ പ്രധാന റോഡുകളില്‍ തിരക്കേറിയ സമയങ്ങളില്‍ ചരക്കുലോറികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. നാളെ മുതല്‍ 2026 ജനുവരി 14 വരെയാണ് നിയന്ത്രണം. പുതിയ നിയമം അനുസരിച്ച്, രാവിലെ 6.30 മുതല്‍ 9.00 വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയും ട്രക്കുകള്‍ പ്രധാന റോഡുകളില്‍ പ്രവേശിക്കാന്‍ പാടില്ല. ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്ക്കാനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി.
2026 ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ഈ നിയന്ത്രണം ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളില്‍ മാത്രമായിരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Content Highlights: Kuwait imposes travel ban on trucks during rush hour on major roads