
കുവൈത്തില്‍ പൊതുസ്ഥലത്ത് ഭക്ഷണം വലിച്ചെറിയുന്നവര്‍ക്ക് മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി. നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിനാര്‍ വരെ പിഴ ചുമത്തുമെന്നാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. പൊതുസ്ഥലങ്ങളില്‍ പക്ഷികള്‍ക്കും പൂച്ചകള്‍ക്കും നല്‍കുന്നതിനായി ഭഷണം
വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി രംഗത്തെത്തിയത്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മാലിന്യങ്ങള്‍ നിശ്ചിത കണ്ടെയ്നറുകളില്‍ അല്ലാതെ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നത് ഗുരുതരമായ കുറ്റമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിനാര്‍ വരെയാണ് പിഴ നൽകുക.
ഇത്തരം പ്രവര്‍ത്തികള്‍ പൊതുശുചിത്വത്തെയും സമൂഹത്തിന്റെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം പാലിക്കാനും മാലിന്യങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കാനും എല്ലാവരും ബാധ്യസ്ഥരാണെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് യാതൊരു തരത്തിലുളള ഇളവും നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Kuwait: KD500 fine for throwing food in public spaces