അടിതെറ്റി റോയൽസ്; തിരുവനന്തപുരത്തെ എറിഞ്ഞിട്ട് കൊച്ചി

20 ഓവറും കളിച്ചതിന് ശേഷമാണ് റോയൽസ് ഓൾഔട്ടായത്

dot image

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ അദാനി ട്രിവാൻഡ്രം റോയൽസ് 97ന് ഓളൗട്ട്. 20 ഓവറും കളിച്ചതിന് ശേഷമാണ് റോയൽസ് ഓൾഔട്ടായത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അഖിൻ സത്താറും മുഹമ്മദ് ആഷിഖുമാണ് റോയൽസിന്റെ നടുവൊടിച്ചത്.

28 റൺസ് നേടിയ അഭിജിത് പ്രവീണാണ് റോയൽസിന്റെ ടോപ് സ്‌കോറർ. ബേസിൽ തമ്പി 20 റൺസ് നേടി. അബ്ദുൽ ബാസിത് (17) , ക്യാപ്റ്റൻ കൃഷ്ണ പ്രസാദ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ടീമാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. സഞ്ജുവിന്റെ സഹോദരനായ സാലി സാംസണാണ് ടീമിനെ നയിക്കുന്നത്.

നേരത്തെ നടന്ന ആദ്യ മത്സരത്തിൽ കാലിക്കട്ട് ഗ്ലോബ്‌സ്റ്റാർസിനെ കൊല്ലം സെയ്‌ലേർസ തോൽപിച്ചു. 139 റൺസ് പിന്തുടർന്ന് ഇറങ്ങിയ കൊല്ലം അവസാന ഓവറിലെ അഞ്ചാം പന്തിൽ സിക്‌സറടിച്ചാണ് വിജയിച്ചത്. അവസാന ഓവറിൽ 14 റൺസായിരുന്നു കൊല്ലത്തിന് വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് മാത്രം ബാക്കിയിരിക്കെ ആദ്യ പന്തിൽ ബിജു നാരായണൻ സിംഗിളെടുത്തു. രണ്ടാം പന്തിൽ ഏദൻ ആപ്പിൾ ടോമിന് റൺസെടുക്കാൻ സാധിച്ചില്ല. മൂന്നാം പന്തിൽ ഏദൻ അഖിലിന് സ്‌ട്രൈക്ക് മാറുന്നു. പിന്നീടുള്ള രണ്ട് പന്തിൽ സിക്‌സറടിച്ചുകൊണ്ട് ബിജു നാരായണൻ കളി വിജയിപ്പിക്കുകയായിരുന്നു.

Content Highlight- Adani Trivandrum Royals got allout for 97 against Kochi Blue tigers in KCL

dot image
To advertise here,contact us
dot image