
നമ്മുടെ ജീവിതത്തിലെ സന്തോഷവും സങ്കടവുമെല്ലാം പങ്കിടുന്നത് നമ്മൾക്ക് ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പമായിരിക്കും അല്ലേ ?. സങ്കീർണമായ ജീവിതത്തിൽ പലപ്പോഴും നമുക്ക് കൈതാങ്ങാവുന്നത് ഇത്തരത്തിലുള്ള മനുഷ്യരായിരിക്കും. എന്നാൽ ചില സമയം നമുക്ക് ചുറ്റുമുള്ളവരുടെ പെരുമാറ്റം വലിയ ബുദ്ധിമുട്ടുകൾ ജീവിതത്തിലുണ്ടാക്കിയേക്കാം. പല കാരണങ്ങൾ കൊണ്ട് ഇവർ നമുക്ക് അടുപ്പം ഉള്ളവരാണെങ്കിലും പോലും അവരുടെ ചില സ്വഭാവഗുണങ്ങൾ നമുക്ക് ബുദ്ധിമുട്ടിലാക്കാം. ഇത് നമ്മുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. അതിനാൽ ഇനി പറയുന്ന തരത്തിലുള്ള ആളുകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ അവരെ നൈസായി ഒഴിവാക്കിക്കോളൂ.
സ്ഥിരം വിമർശകൻ
വിമർശനം നമ്മെ വളരാൻ സഹായിക്കുമെങ്കിലും, അത് സ്ഥിരമാണെങ്കിൽ നമ്മുടെ ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തേയും സാരമായി ബാധിച്ചേക്കാം. ഒരു യഥാർത്ഥ സുഹൃത്ത് നമ്മുടെ കുറവുകൾ ഉയർത്തിക്കാട്ടുകയും പരിഹാരങ്ങൾ പറഞ്ഞു തരുകയും ചെയ്യുന്നു. എന്നാൽ ചില ആളുകൾ നിരന്തരം വിമർശിക്കുകയും നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാതെയും ഇരിക്കും. കാലക്രമേണ, അവരുടെ വാക്കുകൾ നമ്മൾക്ക് നമ്മുടെ കഴിവിനെ തന്നെ സംശയിക്കുന്ന രീതിയിലേക്ക് മാറ്റും. ഇത്തരത്തിൽ ആവർത്തിച്ചുള്ള വിമർശനം ഉത്കണ്ഠ, പരാജയഭയം എന്നിവ വളർത്തുന്നുവെന്ന് മനഃശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. അത്തരം ആളുകളിൽ നിന്ന് സ്വയം അകന്നു നിൽക്കുന്നത് നിങ്ങളുടെ സ്വന്തം വിധിന്യായത്തിൽ വിശ്വസിക്കാതിരിക്കുകയോ ചെയ്യുക.
മുഖംമുടി അണിഞ്ഞ മനുഷ്യർ
സ്വന്തം താൽപ്പര്യങ്ങൾക്കായി സാഹചര്യങ്ങളോ സംഭാഷണങ്ങളോ വളച്ചൊടിക്കുന്നതിൽ കൃത്രിമത്വം കാണിക്കുന്നതിലോ വിദഗ്ദ്ധരായവരാണ് ഫേക്ക് ആളുകൾ അഥവാ മുഖം മുടി അണിഞ്ഞ മനുഷ്യർ. കൃത്രിമത്വം കാണിക്കുന്നവർ ഗ്യാസ്ലൈറ്റിംഗിന് പേരുകേട്ടവരാണ്. അവരുമായുള്ള ഇടപെടൽ നിങ്ങളുടെ ഊർജ്ജം ചോർത്തുന്നു. സമ്മർദ്ദത്തിലേക്കും ആത്മാഭിമാനത്തിന് ക്ഷതം ഏൽക്കുന്ന തരത്തിലേക്കും നയിക്കുന്ന വൈകാരിക ചൂഷണം ഇവർ നടത്തും. അത്തരം ആളുകളിൽ നിന്ന് അകന്നു പോകുന്നത് നിങ്ങളുടെ സമാധാനം സംരക്ഷിക്കും. പരസ്പര ബഹുമാനം, നീതി, ആധികാരികത എന്നിവയെ അടിസ്ഥാനമാക്കി ബന്ധങ്ങൾ രൂപപ്പെടുത്താൻ എപ്പോഴും ശ്രദ്ധിക്കുക.
ഡ്രാമാ കിംഗ് ഓർ ക്വീൻ
ഇത്തരത്തിലുള്ളവരുടെ ജീവിതം നാടകീയമായ ടിവി ഷോകളെപ്പോലെയാണ്. ദീർഘകാലാടിസ്ഥാനത്തിൽ, അത്തരം ആളുകളുമായി ഇടപഴകുന്നത് നിങ്ങളെ വൈകാരികമായി തളർത്തിക്കളയും. കൂടാതെ അവർ എപ്പോഴും അവരെ പറ്റി മാത്രമായിരിക്കും ചിന്തിക്കുക. ഇത് നിങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതായി തോന്നിപ്പിച്ചേക്കാം. ഇങ്ങനെയുള്ളവരുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് സമ്മർദ്ദ ഹോർമോണുകളെ ഉയർത്തുകയും ശ്രദ്ധ കുറയ്ക്കുകയും വൈകാരിക സ്ഥിരതയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് മനഃശാസ്ത്രം പറയുന്നു.
എനർജി വാമ്പയർ
ചില ആളുകൾ പോകുന്നിടത്തെല്ലാം സന്തോഷം കൊണ്ടുവരുന്നുവരാണ്. എന്നാൽ മറ്റു ചിലർ ആളുകളെ ക്ഷീണിതരാക്കുകയും അകാരണമായി വിഷമിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ടാമത്തെ തരം ആളുകളെയാണ് 'എനർജി വാമ്പയർമാർ' എന്ന് വിളിക്കുന്നത്. ഇവരുമായുള്ള ഓരോ ഇടപെടലിനുശേഷവും നമ്മൾക്ക് മാനസികമായും വൈകാരികമായും തളർന്നു പോവുന്നതായി തോന്നാം. അവർ പലപ്പോഴും അമിതമായി പരാതിപ്പെടുകയും, അവരുടെ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, നിങ്ങളുടെ ചിന്തകൾക്ക് അപൂർവ്വമായി മറുപടി നൽകുകയോ പിന്തുണ നൽകുകയോ ചെയ്യുന്നവരാണ്.
അസൂയാലുക്കൾ
അസൂയ വിഷലിപ്തമായ ബന്ധങ്ങളിൽ പ്രധാനിയാണ്. കാരണം അസൂയയുള്ളവർ നിങ്ങളുടെ നേട്ടങ്ങളിൽ സന്തോഷം കണ്ടെത്തുന്നില്ല. യഥാർത്ഥ സുഹൃത്തുക്കളോ അഭ്യുദയകാംക്ഷികളോ അങ്ങനെ ചെയ്യില്ല. അസൂയയുള്ള ഒരാൾ നിങ്ങളുടെ വിജയത്തെ കുറച്ചുകാണുകയോ അനാവശ്യമായി മത്സരിക്കുകയോ നിങ്ങളുടെ ശ്രമങ്ങളെ തന്ത്രപൂർവ്വം അട്ടിമറിക്കുകയോ ചെയ്തേക്കാം. അസൂയയുള്ള ആളുകളിൽ നിന്ന് സ്വയം അകന്നു നിൽക്കുക പകരം നിങ്ങളുടെ വിജയങ്ങൾ ആഘോഷിക്കുന്നവരെയും നിങ്ങളുടെ വളർച്ചയെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്നവരെയും മാത്രം ചേർത്ത് നിർത്തുക. ഓർക്കുക നിങ്ങളുടെ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.
Content Highlights- These are the five types of people you should keep your distance from in life.