കുവൈത്ത് വിഷമദ്യം ദുരന്തം; ചികിത്സയിൽ കഴിയുന്നവരെ നാടുകടത്തും, പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും

വ്യാജ മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട് 71 പേരാണ് ഇതുവരെ അറസ്റ്റിലായത്.

dot image

കുവൈത്തില്‍ വിഷമദ്യം കഴിച്ച് ചികിത്സയില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തും. വ്യാജമദ്യം നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ കൊലപാതക കുറ്റവും ചുമത്തും. വ്യാജ മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട് 71 പേരാണ് ഇതുവരെ അറസ്റ്റിലായത്.

വിഷമദ്യം കഴിച്ച് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യസ്ഥിതി സാധാരാണ നിലയില്‍ ആകുന്നതിന് പിന്നാലെ എല്ലാവരെയും രാജ്യത്ത് നിന്ന് നാടുകടത്താനാണ് അഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്നതിനാൽ ഇവരെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തും. വ്യാജ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് നാല് പ്രധാന പ്രതികള്‍ ഉള്‍പ്പെടെ 71 പ്രവാസികളെയാണ് ഇതുവരെ സുരക്ഷാ സേന അറസ്റ്റ് ചെയതത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തും. പ്രവാസികളുടെ മരണത്തിന് കാരണമായ വിഷമദ്യം ഉല്‍പ്പാദിപ്പിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വൈദ​ഗ്ധ്യമുള്ള ക്രിമിനല്‍ ശൃംഖലയെ ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിഷമദ്യ ദുരന്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. കണ്ണൂര്‍ സ്വദേശി സച്ചിന്റെ വിവരങ്ങള്‍ മാത്രമണ് ഇതുവരെ പുറത്ത് വന്നത്. തമിഴ്‌നാട്, ആന്ധ്ര സ്വദേശികളായും നിരവധിപേര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ കുവൈത്ത് ആരോഗ്യമന്ത്രാലയമോ ഇന്ത്യന്‍ എംബസിയോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

ചികിത്സയില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ ആരോഗ്യ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. പലരുടെയും കാഴ്ച ശക്തി നഷ്ടമായി. കിഡ്‌നി തകരാന്‍ സംഭവിച്ചവര്‍ക്കായി ഡയാലിസിസും തുടരുന്നു. മരണ സംഖ്യം ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights: Kuwait to deport those being treated for poisoning in liquor disaster

dot image
To advertise here,contact us
dot image