
ന്യൂഡൽഹി: പത്ത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 35 വയസ്സുകാരൻ അറസ്റ്റിൽ. ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ഫാക്ടറി ജീവനക്കാരനായ പ്രതി പെൺകുട്ടിയെ ആളൊഴിഞ്ഞ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിക്ക് വൈദ്യസഹായം നൽകിയതായും കൗൺസിലർമാരുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ബിഎൻഎസ് സെക്ഷൻ 65(1), 351(2) എന്നിവ പ്രകാരവും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights: 10-year-old girl raped in Delhi's Narela and accused arrested