പൂരം കൊടിയേറി! ഏഷ്യാ കപ്പിൽ ഇന്ത്യ-പാക് പോരാട്ടം നടക്കും

ഇന്ത്യ-പാകിസ്താൻ പരമ്പരയ്ക്കുള്ള വിലക്ക് തുടരുമെന്നും കായിക മന്ത്രാലയം അറിയിച്ചു

dot image

പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യക്ക് അനുമതി. കേന്ദ്ര കായിക മന്ത്രാലയമാണ് പാകിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യക്ക് അനുവാദം നൽകിയത്. ഇതോടെ ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം നടക്കും.

ഇന്ത്യ-പാകിസ്താൻ പരമ്പരയ്ക്കുള്ള വിലക്ക് തുടരുമെന്നും കായിക മന്ത്രാലയം അറിയിച്ചു. ഏഷ്യാ കപ്പിൽ കളിക്കുന്നതിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഞങ്ങൾ തടയില്ല, കാരണം അത് രണ്ടിൽ കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റാണ്,' മന്ത്രാലയ വൃത്തങ്ങൾ പിടിഐയോട് സ്ഥിരീകരിച്ചു.

എന്നാൽ ബൈലാറ്ററൽ പരമ്പരകൾ കളിക്കാൻ അനുവദിക്കില്ലെന്ന് തന്നെ മന്ത്രാലയം തറപ്പിച്ച് പറഞ്ഞു. ഐസിസി ഏകദിന ലോകകപ്പ്, ട്വന്റി-20 ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ, ഏഷ്യാ കപ്പ്. ചാമ്പ്യൻസ് ട്രോഫി എന്നിവയിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

സെപ്റ്റംബർ 14നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഷെഡ്യൂൽ ചെയ്തിരിക്കുന്നത്. ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കി.

Content Highlights- India vs Pakistan Match will happen in asiacup as Sports Ministry approves it

dot image
To advertise here,contact us
dot image