

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം കുവൈറ്റിലെ വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ വിദേശത്ത് കുടുങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇളവുമായി കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍. സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതിനാല്‍ കുവൈറ്റിലേക്ക് മടങ്ങാന്‍ കഴിയാതെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാത്ത കാലയളവ് ഔദ്യോഗിക ജോലി സമയമായി കണക്കാക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
സംഘര്‍ഷാവസ്ഥ കാരണം മടക്കയാത്ര തടസ്സപ്പെട്ട ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ മാനുഷികമായ പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. അവധിക്ക് ശേഷമുള്ള ഈ പ്രത്യേക കാലയളവ് മേലുദ്യോഗസ്ഥന്‍ വിലയിരുത്തി അംഗീകരിക്കും.
സംഘര്‍ഷം കാരണം വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ നാട്ടിലേക്ക് പോയ ഒട്ടേറെ പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലായിരുന്ന ആയിരക്കണക്കിന് പ്രവാസി ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാണ് സിവില്‍ സര്‍വീസ് കമ്മീഷന്റെ ഉത്തരവ്.
Content Highlights: Kuwait announces relief measures for government employees stranded abroad amid the ongoing West Asia conflict, easing regulations for affected staff.