സിവിൽ ഐഡിയിലെ ഫോട്ടോ മാറ്റാം; 'സഹൽ' ആപ്പ് അവതരിപ്പിച്ച് കുവൈത്ത്

സിവിൽ ഐഡി സംബന്ധമായ സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കുകയാണ് മൊബൈൽ ആപ്പിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്

dot image

കുവൈത്ത് സിവിൽ ഐഡി കാർഡിലെ ചിത്രം മാറ്റുന്നതിനായി മൊബൈൽ ആപ്ലിക്കേഷനുമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും ഇനിമുതൽ സഹൽ ആപ്പ് വഴി നേരിട്ട് സ്വന്തം ഫോട്ടോകൾ ചേർക്കാനോ നിലവിലുള്ള ഫോട്ടോകൾ മാറ്റാനും സാധിക്കും.

സിവിൽ ഐഡി സംബന്ധമായ സേവനങ്ങൾ കൂടുതൽ എളുപ്പവും വേഗത്തിലുമാക്കുകയാണ് മൊബൈൽ ആപ്പിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. സഹൽ ആപ്പ് വഴി ഉപയോക്താക്കൾക്ക് ഈ പ്രക്രിയ പൂർണ്ണമായും ഓൺലൈനായി എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കും. പുതിയ സേവനം വഴി ഓഫീസ് സന്ദർശനങ്ങൾ ഒഴിവാക്കാൻ കഴിയും. ഫോട്ടോയുടെ ആധികാരികത ഉറപ്പാക്കാൻ അനുബന്ധ രേഖകളും ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യേണ്ടിവരും. അപേക്ഷകൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയായാൽ അപേക്ഷകരെ വിവരമറിയിക്കുകയും ചെയ്യും.

ഫോട്ടോ മാറ്റൽ പ്രക്രീയ ഇപ്രകാരം:

സഹൽ ആപ്പ് ലോഗിൻ ചെയ്‌ത ശേഷം, 'പാസി' (PACI) വിഭാഗത്തിൽ നിന്ന് 'പേഴ്സണൽ സർവീസസ്' തിരഞ്ഞെടുക്കുക.

തുടർന്ന്, ഫോട്ടോ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഫോട്ടോ, സിവിൽ ഐഡിയുടെ പകർപ്പ് എന്നിവ അപ്‍ലോഡ് ചെയ്യുക.

ഇതോടെ നടപടികൾ പൂർത്തിയാകും. തുടർന്ന് ട്രാക്കിംഗിനായി ഒരു നമ്പർ ലഭിക്കും

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അപേക്ഷ പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയായാൽ അപേക്ഷകരെ അറിയിക്കും.

Content Highlights: Now Update Your Civil ID Photo Online via ‘Sahel’, Here are the steps

dot image
To advertise here,contact us
dot image