ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ നോമ്പനുഷ്ഠാന സമയം ഈ രാജ്യത്ത്

അറബ് ലോകത്ത് ഏറ്റവും കൂടുതൽ സമയം നോമ്പ് അനുഷ്ഠിക്കുന്ന സമയത്തിൽ കോമോറോസാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്

ഗൾഫ് രാജ്യങ്ങളിൽ കുറഞ്ഞ നോമ്പനുഷ്ഠാന സമയം  ഈ രാജ്യത്ത്
dot image

കുവൈറ്റ് സിറ്റി: ഈ വർഷം ​ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയവുമായി കുവൈറ്റ് ഒന്നാം സ്ഥാനത്ത്. 12 മണിക്കൂറും 53 മിനിറ്റുമാണ് കുവൈറ്റിലെ നോമ്പ് സമയം. രണ്ടാംസ്ഥാനത്ത് ഒമാനാണ്. 12 മണിക്കൂറും 56 മിനിറ്റും 12 മണിക്കൂറും 58 മിനിറ്റുമായി സൗദി അറേബ്യയാണ് മൂന്നാം സ്ഥാനത്തെത്തിയത്. നാലാം സ്ഥാനത്താണ് യുഎഇ. 12 മണിക്കൂറും 59 മിനിറ്റുമാണ്. ബഹ്റൈനും ഖത്തറും 13 മണിക്കൂറുമായി അഞ്ചും ആറും സ്ഥാനത്താണ്.

അറബ് ലോകത്ത് ഏറ്റവും കൂടുതൽ സമയം നോമ്പ് അനുഷ്ഠിക്കുന്ന സമയത്തിൽ കോമോറോസാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 13 മണിക്കൂറും 28 മിനിറ്റുമാണ്. 13 മണിക്കൂറും 14 മിനിറ്റുമായി ജിബൂട്ടിയും 13 മണിക്കൂറും ആറ് മിനിറ്റുമായി സുഡാനും മൗറിറ്റാനിയ 13 മണിക്കൂറുമായി തൊട്ടടുത്ത് തന്നെയുണ്ട്.

ഈജിപ്ത്, പലസ്തീൻ, ലെബനൻ, മൊറോക്കോ എന്നിവിടങ്ങളിൽ നോമ്പ് കാലം 12 മണിക്കൂർ 56 മിനിറ്റുമാണ്. അതേസമയം അൾജീരിയയിൽ 13 മണിക്കൂറും 3 മിനിറ്റും യെമനിൽ ഇത് 13 മണിക്കൂർ 1 മിനിറ്റുമാണ്. അറബ് ലോകത്തിന് പുറത്ത് ലാറ്റിനമേരിക്കയിലെ ചിലിയിൽ ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയം 12 മണിക്കൂർ 44 മിനിറ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ന്യൂസിലൻഡിൽ 12 മണിക്കൂർ 46 മിനിറ്റുമാണ്.

Content Highlights: Kuwait ranks first in Gulf with shortest Ramadan fasting hours

dot image
To advertise here,contact us
dot image