'ഇന്ത്യ പാൽ ഉത്പാദനത്തിൽ ലോകത്ത് ഒന്നാമത്, മൊബൈൽ നിർമാണത്തിൽ രണ്ടാമത്'; ന്യൂസിലാൻഡിൽ പ്രധാനമന്ത്രി

രാജ്യത്തിന്റെ ജനസംഖ്യ അല്ല ,മറിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തങ്ങൾക്ക് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു

'ഇന്ത്യ പാൽ ഉത്പാദനത്തിൽ ലോകത്ത് ഒന്നാമത്, മൊബൈൽ നിർമാണത്തിൽ രണ്ടാമത്'; ന്യൂസിലാൻഡിൽ പ്രധാനമന്ത്രി
dot image

ന്യൂസിലാൻഡ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വ്യവസായ അനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാൽ ഉത്പാദനത്തിൽ ഇന്ത്യ ലോകത്തുതന്നെ ഒന്നാം സ്ഥാനത്താണെന്നും, രണ്ടാമത്തെ മികച്ച മൊബൈൽ നിർമാതാക്കളുടെ രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മൂന്നാമത്തെ വലിയ വാഹന വിപണിയാണെന്നും മോദി പറഞ്ഞു.

'കിയ ഒറ മോദി' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോള അനിശ്ചിതത്വത്തിന് ഇടയിലും രാജ്യത്തിന്റെ വികസന വേഗത അത്ഭുതപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ രണ്ടാമത്തെ മികച്ച മൊബൈൽ നിർമാതാക്കളും ടെലികോം വിപണിയും ഇന്ത്യയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. വാഹന വിപണിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്താണെന്നും മോദി പറഞ്ഞു.

ഇന്ത്യ ന്യൂസിലാൻഡ് ബന്ധം വിലമതിക്കാനാവാത്ത ഓർമ്മകൾ, നിലനിൽക്കുന്ന സൗഹൃദം, മൂല്യങ്ങൾ, പൊതുവായ പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമാണെന്നും മോദി പറഞ്ഞു. ഇന്ത്യ ഇപ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്ന് പഠിക്കുവാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ജനസംഖ്യ അല്ല ,മറിച്ച് ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തങ്ങൾക്ക് പ്രധാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കും ന്യൂസിലൻഡിനും ഒരുപാട് സാമ്യതകളുണ്ട്. തദ്ദേശീയ സംസ്കാരങ്ങളെയും പൈതൃകങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങൾക്കും ഉണ്ട് എന്നും മോദി കൂട്ടിച്ചേർത്തു. ന്യൂസിലൻഡിന്റെ ബഹിരാകാശ മേഖല ഇന്ത്യയുമായി നിരവധി തവണ സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Prime Minister Narendra Modi, during his visit to New Zealand, highlighted India's major industrial achievements, stating that the country is the world's largest milk producer, the second-largest mobile manufacturer, and the third-largest vehicle manufacturing nation, showcasing India's rapid economic and manufacturing growth.

dot image
To advertise here,contact us
dot image