

ഗായിക എസ് ജാനകിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പ്രമുഖര്‍. വൈകാരികമായ വാക്കുകളിലൂടെയാണ് നടന്‍ കമല്‍ഹാസന്‍ എസ്. ജാനകിയെ അനുസ്മരിച്ചത്.
'പാട്ട് എന്നും മുഴങ്ങിക്കൊണ്ടിരിക്കും, ആ സ്നേഹം ഇനി ഞാന്‍ എവിടെ തേടും അമ്മേ… അടക്കിവെക്കാന്‍ കഴിയാത്ത സങ്കടം പേറുകയാണ് ഒരുപാട് പേര്‍. അവരെയെല്ലാം ഞാന്‍ അനുശോചനം അറിയിക്കുന്നു.' -കമല്‍ഹാസന്‍ എക്സില്‍ കുറിച്ചു.
பாடல் என்றும் ஒலித்துக்கொண்டே இருக்கும். அந்த அன்பை எங்கு தேடுவேன் அம்மா?
— Kamal Haasan (@ikamalhaasan) July 11, 2026
இறக்கி வைக்கமுடியாத சோகம் பலர்க்கும் இருக்கும். அவர்க்கெல்லாம் ஆழ்ந்த இரங்கல்கள்.
'പാട്ടിന്റെ അമ്മയ്ക്ക് പ്രണാമം. ഇത്രയും മധുരവും ഊര്‍ജസ്വലവും ആഹ്‌ളാദഭരിതവും സ്നേഹോഷ്മളവുമായ മറ്റൊരു ശബ്ദം മലയാളിയുടെ ആത്മാവില്‍ വേറെയേതാണുള്ളത്?. ജാനകിയമ്മ തെന്നിന്ത്യന്‍ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമാണ്. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ല, ഭക്തി, പ്രണയം, പരിഭവം, ആഹ്ലാദം… അങ്ങിനെ സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കി. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ചു. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, ഉച്ചാരണശുദ്ധിയോടെയും ഭാവസാന്ദ്രതയോടെയും അവര്‍ പാടിത്തീര്‍ത്ത ഓരോ ഗാനവും മലയാളിയുടെ ഹൃദയത്തോട് ചേര്‍ന്നുകിടക്കുന്നവയാണ്', മുഖ്യമന്ത്രി പറഞ്ഞു.
'സിനിമാഗാനത്തെ നേരിട്ട് ഹൃദയങ്ങളിലേക്ക് പകര്‍ന്ന ആലാപന ശൈലിയിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ പൂങ്കുയിലായി മാറിയ പ്രിയ ഗായികയാണ് എസ് ജാനകി. എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു. ഈ നാട്ടുകാരിയല്ല അവരെന്ന് ചിന്തിക്കാന്‍ പോലും മലയാളിക്കാവില്ല. കവിതയുടെ സൗന്ദര്യവും സംഗീത സംവിധായകന്‍ കല്‍പ്പിക്കുന്ന സംഗീതത്തിന്റെ പൂര്‍ണമായ പ്രയോഗവും കൊണ്ട് സിനിമക്കപ്പുറത്തേക്ക് വളര്‍ന്നതാണ് എസ് ജാനകിയുടെ പാട്ടുകള്‍.
നീലജലാശയത്തില്‍, നാഥാ നീ വരും, തേനും വയമ്പും തുടങ്ങി അസംഖ്യം ഭാവ ഗാനങ്ങള്‍.17 ഭാഷകളില്‍ അയ്യായിരത്തോളം ഗാനങ്ങള്‍ പാടി. സിനിമ മറവിയിലേക്ക് മറഞ്ഞപ്പോഴും ജാനകിയുടെ പാട്ടുകള്‍ മലയാളികളുടെ ചുണ്ടുകളില്‍ വര്‍ഷങ്ങളായി വാടാതെ നില്‍ക്കുന്നു.
ഭാഷയുടെയും ദേശാതിര്‍ത്തികളുടെയും പരിധി മറികടന്ന് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ അതുല്യ ഗായിക എസ്. ജാനകിയുടെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന് തീരാനഷ്ടമാണ്. മലയാളിയുടെ ഹൃദയ വികാരങ്ങള്‍ക്ക് മധുര സംഗീതത്തിലൂടെ നിത്യത നല്‍കിയ അനശ്വര ഗായികയുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുക്കുന്നു', പിണറായി വിജയന്‍ പറഞ്ഞു.
Content Highlights: Actor Kamal Haasan has expressed his condolences to singer S. Janaki. He paid tribute to her through emotional words.