യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ

25-31 ശതമാനത്തിന്റെ കുറവ് വിമാനനിരക്കിൽ രേഖപ്പെടുത്തി

യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ
dot image

യുഎഇയിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഈ വർഷത്തെ ഏറ്റവും താഴ്ന്ന വിലയിലേക്കെത്തി. സെപ്റ്റംബറിൽ ഓഫ് സീസൺ ആരംഭിച്ചതും ആഗോള എണ്ണവില കുറഞ്ഞതുമാണ് ഇതിന് കാരണം. അതിനിടെ എണ്ണവില കുറഞ്ഞത് വിമാനക്കമ്പനികളുടെ ഇന്ധനച്ചെലവ് കുറയ്ക്കാനും സഹായമായി.

ക്ലിയർട്രിപ്പ് അറേബ്യയുടെ കണക്കനുസരിച്ച്, മെയ്, ജൂലൈ മാസങ്ങളിൽ ശരാശരി വിമാന ടിക്കറ്റ് നിരക്ക് 1,600-1,750 ദിർഹം ആയിരുന്നു. ഇത് സെപ്റ്റംബറിൽ ഏകദേശം 1,200 ദിർഹമായി കുറഞ്ഞിട്ടുണ്ട്. അതായത് 25-31 ശതമാനത്തിന്റെ കുറവ് വിമാനനിരക്കിൽ രേഖപ്പെടുത്തി.

വിമാനക്കമ്പനികളുടെ വരുമാന നിയന്ത്രണവും ഓഫ്സീസൺ ഘടകങ്ങളും ടിക്കറ്റ് നിരക്കുകൾ കുറയാൻ കാരണമായെന്ന് ക്ലിയർട്രിപ്പ് അറേബ്യയുടെ ചീഫ് ബിസിനസ് ഓഫീസർ സമീർ ബാഗുൽ പ്രതികരിച്ചു. സെപ്റ്റംബറിൽ നവരാത്രി, ഒക്ടോബറിൽ ദീപാവലി, സൗദി ദേശീയ ദിനം തുടങ്ങിയ അവധി ദിവസങ്ങളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് ഓഫർ ചെയ്ത് യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതായി സമീർ ബാഗുൽ കൂട്ടിച്ചേർത്തു.

Content Highlights: Airfares in the UAE have fallen to some of their lowest levels of the year

dot image
To advertise here,contact us
dot image