സന്തോഷ് ട്രോഫി; അസമിനെ തകർത്ത് കേരളം സെമിയിൽ

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ സെമിയിൽ കടന്ന് കേരളം

സന്തോഷ് ട്രോഫി; അസമിനെ തകർത്ത് കേരളം സെമിയിൽ
dot image

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ സെമിയിൽ കടന്ന് കേരളം. ക്വാർട്ടർ ഫൈനലിൽ അസമിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് സെമി പ്രവേശം. അഞ്ചിന് നടക്കുന്ന സെമിയിൽ പഞ്ചാബാണ് എതിരാളി.

സിലാപത്തറിലെ രാജീവ്‌ ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പതിനേഴാം മിനിറ്റിൽ ക്യാപ്റ്റൻ എം മനോജും 45ആം മിനിറ്റിൽ മുഹമ്മദ് അജ്സലും എക്സ്ട്രാ സമയത്ത് അബൂബക്കർ ദിൽഷാദുമാണ് കേരളത്തിനായി ഗോൾ നേടിയത്.

എട്ടാം കിരീടമാണ് കേരളത്തിന്റെ ലക്ഷ്യം. തമിഴ്നാടിനെ ഷൂട്ടൗട്ടിൽ 4--1ന് മറികടന്നാണ് പഞ്ചാബ് സെമി ഉറപ്പിച്ചത്. രാജസ്ഥാനെ രണ്ട്‌ ഗോളിന് കീഴടക്കി റെയിൽവേസും സെമിയിലേക്ക് മുന്നേറി.

Content Highlights: Kerala Beat Assam in Santhosh trophy quarter final,enter into semi

dot image
To advertise here,contact us
dot image