ബാങ്ക് വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന ഭീഷണി; ജാ​ഗ്രത പാലിക്കണമെന്ന് യുഎഇ

ബാങ്കുകളുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് കൊണ്ടാണ് തട്ടിപ്പുകള്‍ നടത്തുന്നത്.

ബാങ്ക് വിശദാംശങ്ങൾ നൽകിയില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന ഭീഷണി; ജാ​ഗ്രത പാലിക്കണമെന്ന് യുഎഇ
dot image

യുഎഇയില്‍ ബാങ്ക് വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന തരത്തില്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തല്‍. ബാങ്ക് വിശദാംശങ്ങള്‍ ഉള്‍പ്പെടെയുളള സ്വകാര്യ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും അഞ്ജാത ലിങ്കുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ബാങ്ക് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന തരത്തിലുളള ഭീഷണി സന്ദേശങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ദിവസവും ഇ-മെയിലില്‍ ഉള്‍പ്പെടെ ഇത്തരം വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നത്.

ബാങ്കുകളുടെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്ത് കൊണ്ടാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് പൂര്‍ണായും ഒഴിവാക്കണം. അപരിചിതമായ മെയിലുകളില്‍ നിന്ന് ലഭിക്കുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഒടിപിയോ കൈമാറിയാല്‍ വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബാങ്ക് വിവരങ്ങളോ വ്യക്തിഗത രേഖകളോ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ അധികതര്‍ ഒരിക്കലും ആവശ്യപ്പെടാറില്ലെന്നും മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം വ്യക്തമാക്കി. റിവാര്‍ഡ് പോയിന്റ്‌സ്' എന്ന പേരില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു പണം തട്ടുന്ന സംഘത്തിനെതിരെയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അക്കൗണ്ടില്‍ ആയിരക്കണക്കിന് റിവാര്‍ഡ് പോയിന്റുകള്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും ഉടന്‍ റീഡീം ചെയ്യണം എന്നുമാണ് എസ്എംഎസ് ആയും വാട്‌സാപ്പ് വഴിയും സന്ദേശങ്ങള്‍ എത്തുന്നത്. സൗജന്യ ആനുകൂല്യം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത പലര്‍ക്കും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. തട്ടിപ്പിനിരയായാല്‍ ഉടന്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlights: UAE authorities have warned that bank accounts will be blocked if required account details are not provided by account holders. The warning is aimed at ensuring compliance with bank regulations and safeguarding financial security in the country.

dot image
To advertise here,contact us
dot image