ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേള; ​ഗൾഫുഡിന് വർണാഭമായ സമാപനം

195ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 8500ലധികം ഭക്ഷണ സ്റ്റാളുകളാണ് ഗള്‍ഫുഡില്‍ അണിനിരന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേള; ​ഗൾഫുഡിന് വർണാഭമായ സമാപനം
dot image

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഗള്‍ഫുഡിന് ദുബായില്‍ വര്‍ണാഭമായ സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചിവൈവിധ്യങ്ങളാണ് മേളയില്‍ അണിനിരന്നത്. ഇന്ത്യയില്‍ നിന്നുള്ള നിരവധി കമ്പനികള്‍ക്കൊപ്പം കേരളത്തിന്റെ പങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. 195ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 8500ലധികം ഭക്ഷണ സ്റ്റാളുകളാണ് ഗള്‍ഫുഡില്‍ അണിനിരന്നത്.

ഒന്നര മില്ല്യണിലധികം ഫുഡ് പ്രൊഡക്റ്റുകള്‍ ആസ്വദിക്കാനുള്ള അവസരമാണ് അഞ്ച് ദിവസങ്ങളിലായി സന്ദര്‍ശകര്‍ക്കായി ഒരുക്കിയത്. ഇന്ത്യയില്‍ നിന്നുള്ള നിരവധി കമ്പനികളും മേളയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഗ് ബക്രി ടീ കമ്പനി വ്യത്യസ്ഥമാര്‍ന്ന ഉത്പ്പന്നങ്ങളുമായാണ് ഇത്തവണ മേളയില്‍ എത്തിയത്. 130ലധികം വര്‍ഷത്തിന്റെ പാരമ്പര്യമുള്ള പ്രമുഖ ചായ ബ്രാന്റ് ആണ് വാഗ് ബക്രി. ഇന്ത്യയിലെ ഇരുപതിലധികം സംസ്ഥാനങ്ങളിലും ജിസിസിയിലും ചുവടുറപ്പിച്ച വാഗ് വക്രി പുതു വര്‍ഷത്തില്‍ ബിസിനസ് ശൃംഖല വിപുലപ്പെടുത്താന്‍ തയ്യാറെടുക്കുകായണെന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് ഡയറക്ടര്‍ സുബോദ് ഷാ വ്യക്തമാക്കി.

റെക്കോര്‍ഡ് ജനപങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ മേള. ഗള്‍ഫുഡിന്റെ ചരിത്തത്തിലെ ഏറ്റവും വലിയ പതിപ്പിന് കൂടിയാണ് ഇത്തവണ ദുബായ് ആതിഥേയത്വം വഹിച്ചത്.

Content Highlights: The Gulf Food festival, the largest food event in the world, came to a vibrant and colorful conclusion. The festival showcased global food innovations, culinary experiences, and business opportunities. The grand finale highlighted the importance of food industries worldwide, with exhibitors and attendees celebrating the diversity and creativity of global cuisines in a spectacular way.

dot image
To advertise here,contact us
dot image