റിയാദിൽ ബസ് ഓൺ ഡിമാൻഡ് കൂടുതൽ പ്രദേശങ്ങളിലേക്ക്; ​ഗതാ​ഗത കുരുക്ക് കുറയ്ക്കുക ലക്ഷ്യം

ഈ സേവനം റിയാദിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുഗതാഗത ഉപയോഗം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

dot image

റിയാദിലെ പൊതു​ഗതാ​ഗത യാത്രാ സം​വിധാനമായ ഓൺ ഡിമാൻഡ് ബസ് സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം. നിലവിൽ റിയാദിലെ ഏതാനും ചില പ്രദേശങ്ങളിൽ മാത്രമാണ് ഈ പ്രത്യേക ബസ് സർവീസ് ലഭ്യമാകുന്നത്. എന്നാൽ, 2026 അവസാനത്തോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുമെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

റിയാദിൽ യാത്രക്കാർക്ക് എളുപ്പവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത പിക്ക് അപ്പ്, ഡ്രോപ്പ് ഓഫ് സേവനമാണ് ബസ് ഓൺ ഡിമാൻഡ്. ഇത് റിയാദിലെ പൊതുഗതാഗത സംവിധാനത്തിലെ ഒരു പ്രധാന സവിശേഷതയാണ്. കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നതോടെ ഈ സേവനം റിയാദിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും പൊതുഗതാഗത ഉപയോഗം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

യാത്രക്കാർക്ക് അവരുടെ സൗകര്യമനുസരിച്ച് യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനും സാധിക്കും. ഇതിനായി ദാർബ് ആപ്പ് വഴി യാത്രക്കാർക്ക് യാത്രകൾ ബുക്ക് ചെയ്യാം. ഇപ്പോൾ റിയാദിന്റെ കിഴക്കും തെക്കുമായി ഏഴ് പ്രവർത്തന മേഖലകളിൽ സേവനം ലഭ്യമാണ്.

Content Highlights: Riyadh set to expand Bus on Demand

dot image
To advertise here,contact us
dot image