
May 31, 2025
08:58 AM
റിയാദ്: സൗദിയിൽ സന്ദർശന വിസയിലെത്തിയ മലയാളി വനിത നിര്യാതയായി. മലപ്പുറം തിരൂര്‍ സ്വദേശിനി റംലാബി തുവ്വക്കാട് (48) ആണ് മരിച്ചത്. സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദക്ക് സമീപം ഖുലൈസിൽ വെച്ചാണ് മരിച്ചത്.
മൃതദേഹം ഖുലൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണ ശേഷമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെഎംസിസി ഖുലൈസ് പ്രവർത്തകർ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഭര്‍ത്താവ്: അബ്ദു നിരപ്പില്‍, മക്കള്‍: അന്‍സീറ, സഫ.