IPL 2025: പർപ്പിൾ ക്യാപ് പോരിൽ പ്രസിദ്ധ് ഒന്നാമത്; ഇനി പോരാട്ടം ഹേസൽവുഡും ബോൾട്ടും തമ്മിൽ

നിലവിൽ കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദാണ് രണ്ടാമതുള്ളത്.

dot image

ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപിനായുള്ള പോരാട്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് പേസർ പ്രസിദ്ധ് കൃഷ്ണ ഒന്നാമത്. ഇന്നലെ നടന്ന ഐപിഎൽ എലിമിനേറ്ററിൽ ​മുംബൈ ഇന്ത്യൻസിനെതിരെ രണ്ട് വിക്കറ്റുകളാണ് പ്രസിദ്ധ് നേടിയത്. ഇതോടെ സീസണിൽ പ്രസിദ്ധിന്റെ ആകെ വിക്കറ്റ് നേട്ടം 15 മത്സരങ്ങളിൽ നിന്ന് 25 വിക്കറ്റുകളായി. എന്നാൽ ​ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ സീസണിൽ നിന്ന് പുറത്തായത് താരത്തിന്റെ പർപ്പിൾ ക്യാപ് വിജയത്തിൽ പ്രതിഫലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. പർപ്പിൾ ക്യാപിനായുള്ള പോരാട്ടത്തിൽ ഇനി മുംബൈ ഇന്ത്യൻസിന്റെ ട്രെന്റ് ബോൾട്ടും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന്റെ ജോഷ് ഹേസൽവുഡുമാണുള്ളത്.

നിലവിൽ കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദാണ് രണ്ടാമതുള്ളത്. 14 മത്സരങ്ങളിൽ നിന്നായി നൂർ 24 വിക്കറ്റുകൾ സ്വന്തമാക്കി. ​റോയൽ ചലഞ്ചേഴ്സ് പേസ് ബൗളർ ജോഷ് ഹേസൽവുഡ് മൂന്നാം സ്ഥാനത്തുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ താരം സ്വന്തമാക്കി കഴിഞ്ഞു.

മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ടാണ് പട്ടികയിൽ നാലാമതുള്ളത്. 15 മത്സരങ്ങൾ കളിച്ച ബോൾട്ട് 21 വിക്കറ്റുകൾ സ്വന്തമാക്കി. പഞ്ചാബ് കിങ്സ് പേസർ അർഷ്ദീപ് സിങ് 15 മത്സരങ്ങളിൽ നിന്നായി 18 വിക്കറ്റുകൾ വീഴ്ത്തി അഞ്ചാം സ്ഥാനത്തുമുണ്ട്.

Content Highlights: Prasidh Krishna is in the top of the purple cap list

dot image
To advertise here,contact us
dot image