
അബുദാബി: കണ്ണൂർ തലശ്ശേരി സ്വദേശിനിയായ യുവതി യുഎഇയിൽ മരിച്ചു.മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ(33) ആണ് അബുദാബിയിൽ മരിച്ചത്. അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Content Highlight: A native of Kannur died in Abu Dhabi