പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അരുൺ പ്രകാശിന് യാത്രയയപ്പ് നൽകി

കൊയിലാണ്ടിക്കൂട്ടത്തിന്റെ സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അരുൺ പ്രകാശ് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും സംഘടനയ്ക്ക് അദ്ദേഹം വലിയൊരു മുതൽക്കൂട്ടായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓർത്തെടുത്തു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അരുൺ പ്രകാശിന് യാത്രയയപ്പ് നൽകി
dot image

ബഹ്‌റൈൻ പ്രവാസിയും കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ആക്ടിങ് സെക്രട്ടറിയുമായ അരുൺ പ്രകാശിന് കൊയിലാണ്ടിക്കൂട്ടം എക്‌സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. മനാമ ഒഐസിസി ഹാളിൽ നടന്ന ചടങ്ങിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അദ്ദേഹത്തിന് ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ഉപഹാരങ്ങൾ കൈമാറുകയും ഭാവുകങ്ങൾ നേറുകയും ചെയ്തു.

ചടങ്ങിൽ പ്രസിഡന്റ് ഗിരീഷ് കാളിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരീഷ് പികെ സ്വാഗതം ആശംസിച്ചു. കൊയിലാണ്ടിക്കൂട്ടത്തിന്റെ സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അരുൺ പ്രകാശ് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും സംഘടനയ്ക്ക് അദ്ദേഹം വലിയൊരു മുതൽക്കൂട്ടായിരുന്നുവെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓർത്തെടുത്തു.

ചെയർമാൻ കെടി സലീം ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി. നാട്ടിലേക്ക് മടങ്ങുന്ന അരുൺ പ്രകാശിന്റെ ഭാവി സംരംഭങ്ങൾക്കും തുടർജീവിതത്തിനും എക്‌സിക്യൂട്ടീവ് കമ്മിറ്റി എല്ലാവിധ ആശംസകളും നേർന്നു. ചടങ്ങിൽ സംഘടനയിലെ മറ്റ് പ്രമുഖ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

Content Highlights: Kozhikode District Pravasi Forum (KPF) Bahrain honoured General Secretary Arun Prakash with a warm farewell as he concluded his expatriate life and returned to his homeland.

dot image
To advertise here,contact us
dot image