മൂന്ന് വർഷമായി ബി​ഗ് ടിക്കറ്റിൽ ഭാ​ഗ്യപരീക്ഷണം; ഒടുവിൽ സ്വർണ്ണ ബാർ സ്വന്തമാക്കി തൃശ്ശൂർ സ്വദേശി

ബ്രിജേഷിന് പുറമെ മറ്റ് മൂന്ന് പേർ കൂടി ഈ ആഴ്ചയിലെ പ്രതിവാര ഇ-ഡ്രോയിൽ 200 ഗ്രാം സ്വർണ്ണ ബാർ സ്വന്തമാക്കി

മൂന്ന് വർഷമായി ബി​ഗ് ടിക്കറ്റിൽ ഭാ​ഗ്യപരീക്ഷണം; ഒടുവിൽ സ്വർണ്ണ ബാർ സ്വന്തമാക്കി തൃശ്ശൂർ സ്വദേശി
dot image

അബുദാബി ബി​ഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ 200 ഗ്രാം (24 കാരറ്റ്) സ്വർണ്ണ ബാർ സമ്മാനം സ്വന്തമാക്കി മലയാളി. യുഎഇയിലെ അജ്മാനിൽ താമസിക്കുന്ന തൃശൂർ സ്വദേശിയായ ബ്രിജേഷ് മടമ്പി ഭാസ്കരൻ (44) ആണ് വിജയം സ്വന്തമാക്കമിയത്. അജ്മാനിൽ സ്വന്തമായി ബിസിനസ്സ് നടത്തുന്ന ബ്രിജേഷിന്റെ കുടുംബം നാട്ടിലാണ്.

മൂന്ന് വർഷം മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് ബ്രിജേഷ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിയുന്നത്. തുടർന്ന് പ്രതീക്ഷയോടെ നിരന്തരം ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു. ഇത്തവണ ആറ് സുഹൃത്തുക്കൾ ചേർന്നാണ് ബ്രിജേഷ് ടിക്കറ്റ് തിരഞ്ഞെടുത്തത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് തേടിയെത്തിയ ഈ വിജയം ബ്രിജേഷിനെയും സുഹൃത്തുക്കളെയും ഒരുപോലെ ആവേശത്തിലാഴ്ത്തി. വിജയത്തിൽ സന്തോഷം പങ്കുവെച്ച ബ്രിജേഷ്, സമ്മാനത്തുക ആറ് പേരുമായി തുല്യമായി വീതിക്കുമെന്നും ഭാവിയിലും ഒരുമിച്ച് ടിക്കറ്റെടുക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.

ബ്രിജേഷിന് പുറമെ മറ്റ് മൂന്ന് പേർ കൂടി ഈ ആഴ്ചയിലെ പ്രതിവാര ഇ-ഡ്രോയിൽ 200 ഗ്രാം സ്വർണ്ണ ബാർ സ്വന്തമാക്കി. ദുബായിൽ സേവനം അനുഷ്ഠിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ മണികണ്ഠ അദബാല, ഫിലിപ്പീൻസ് സ്വദേശിയായ അലോഹ അബെൽഗാസ്, അബുദാബിയിൽ താമസിക്കുന്ന പാകിസ്താൻ സ്വദേശിയായ ജോനാഥൻ ജാവേദ് എന്നിവരാണ് മറ്റ് ഭാഗ്യശാലികൾ.

ബിഗ് ടിക്കറ്റിന്റെ ഒക്ടോബർ മാസത്തെ പ്രധാന നറുക്കെടുപ്പിൽ 2.5 കോടി ദിർഹം ആണ് ഒന്നാം സമ്മാനമായി നൽകുന്നത്. നവംബർ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെയാണ് ഈ മെഗാ സമ്മാനത്തിന് അർഹനായ ഭാഗ്യശാലിയെ കണ്ടെത്തുന്നത്.

Content Highlights: A Kerala native living in Ajman has won a 200-gram, 24-karat gold bar in Big Ticket’s October weekly e-draw after trying his luck for around three years

dot image
To advertise here,contact us
dot image